കൊച്ചി: 16ാം . പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിൽ ശ്രദ്ധേയരായവരെയാണ് പുരസ്കാര വിതരണത്തിനായി തിരഞ്ഞെടുത്തത്. സംവിധായകൻ റോയ് മണപ്പള്ളിൽ അധ്യക്ഷനായ എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ, ഗിരിജ സേതുനാഥ്, നടൻ ടോണി എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. മികച്ച നടനായി സജിൻ(ഏഷ്യാനെറ്റ് -സാന്ത്വനം), മികച്ച നടിയായി റെബേക്ക സന്തോഷ് (സൂര്യ ടി.വി-കളിവീട്), മികച്ച സഹനടനായി മോഹനൻ അയിരൂർ (കളിവീട്-സൂര്യ ടി.വി), മികച്ച സഹനടിയായി പ്രിയ മേനോൻ (സ്വന്തം സുജാത -സൂര്യ ടി.വി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് അവാർഡുകൾ - മികച്ച വാർത്ത അവതാരകൻ- നൃപൻ ചക്രവർത്തി (കൈരളി ടി.വി), അവതാരക- പാർവതി കുര്യാക്കോസ് (മനോരമ ന്യൂസ്), മികച്ച അന്വേണാത്മക വാർത്ത റിപ്പോർട്ടിങ് - ദീപക്ക് ധർമടം, മികച്ച സാമൂഹിക പ്രസക്ത വാർത്ത റിപ്പോർട്ട് -ജെവിൻ ടുട്ടോ (മനോരമ ന്യൂസ്) എന്നിവർ അർഹരായി. പത്ര-മാധ്യമ പുരസ്കാരങ്ങൾക്ക് ടി.ജെ. ശ്രീജിത്ത് (മാതൃഭൂമി വാരാന്തപ്പതിപ്പ്), മനുഷെല്ലി (വാർത്ത ചിത്രം), റേഡിയോ വിഭാഗത്തിൽ മികച്ച ആർജെയായി നീന മേനോൻ എന്നിവരും പുരസ്കാരത്തിന് അർഹരായി. അവാർഡ് 31ന് ലെമെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.