അമ്പലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിന്‍റെ മർദനത്തിൽ പരിക്കേറ്റ 65കാരി മരിച്ചു. അമ്പലപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് ശനിയാഴ്ച വൈകീട്ട് 3.30ഓടെ മരിച്ചത്. 25ന് രാത്രിയിലായിരുന്നു സംഭവം. വീട്ടിൽ തനിച്ച് കഴിയുകയായിരുന്ന ഇവരെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാഗമംഗലം കോളനിയിൽ സുനീഷ് (അപ്പു - 22) ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നടത്തുന്ന പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. അക്രമശേഷം വീട്ടമ്മയുടെ മൊബൈൽ ഫോണും ടോർച്ചുമായി ഒളിവിൽ പോയ സുനീഷിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ശനിയാഴ്ച കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.