റോഡുകളുടെ ശോച്യാവസ്ഥ: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: പൊതുമരാമത്ത് വകുപ്പി‍ൻെറ ചുമതലയിൽ പെരുമ്പാവൂരിലും ചേപ്പനത്തുമുള്ള രണ്ട്​ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച്​ ഹൈകോടതി അധികൃതരുടെ വിശദീകരണം തേടി. പെരുമ്പാവൂർ -കോതമംഗലം റോഡി‍ൻെറ ശോച്യാവസ്ഥ പരിഹരിക്കുന്നത്​ സംബന്ധിച്ച്​ സർക്കാർ അഭിഭാഷകൻ ജൂൺ പത്തിന് വിശദീകരണം നൽകാൻ നിർദേശിച്ച സിംഗിൾബെഞ്ച്​ കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഉപയോഗിക്കാനാവാത്ത തരത്തിൽ കിടക്കുന്ന കുമ്പളം ചേപ്പനത്തെ കോടീശ്വരർ റോഡി‍ൻെറ ദുരവസ്ഥ പരിഹരിക്കുന്നത്​ സംബന്ധിച്ച്​ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറിൽനിന്ന്​ വിശദീകരണം തേടി. നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികളിലാണ് സിംഗിൾബെഞ്ചി‍ൻെറ നിർദേശം. കൊച്ചി നഗരത്തിലെ മിക്കവാറും റോഡുകളുടെ സ്ഥിതി തൃപ്തികരമാണെന്ന് ഹൈകോടതി നിയോഗിച്ച അമിക്കസ്​ക്യൂറി വ്യക്തമാക്കി. എന്നാൽ, ആശങ്കയുള്ള ചില റോഡുകൾ വ്യക്തമാക്കിയ അമിക്കസ്​ക്യൂറി ഇവയുടെ പട്ടിക കൊച്ചി നഗരസഭയുടെ അഭിഭാഷകന് കൈമാറിയിട്ടു​ണ്ടെന്നും അറിയിച്ചു. കിഴക്കമ്പലം-പട്ടിമറ്റം-നെല്ലാട് റോഡി‍ൻെറ നിർമാണ പ്രവർത്തനങ്ങൾ മൂന്നു മാസത്തിനകം പൂർത്തിയാക്കുമെന്ന് സർക്കാർ കോടതി​യെ അറിയിച്ചു. റോഡ് നിർമാണത്തിന്​ സർക്കാർ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയിട്ടുണ്ട്​. നിർമാണ പ്രവർത്തനങ്ങൾക്ക്​ ടെൻഡർ ക്ഷണിച്ചതായും ജൂൺ ആറിന് തുറക്കുമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.