വ്യാജ വിഡിയോ പ്രചാരണം: ജീവനക്കാരനെ പിരിച്ചുവിട്ടു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത താൽക്കാലിക ജീവനക്കാരനെ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടതായി എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. ആർ.ടി ആക്ട്, ഐ.ടി ആക്ട് സെക്ഷൻ 67 (എ) പ്രകാരം ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്ന്​ അറിയിപ്പ് ലഭിച്ചതുപ്രകാരമാണ് നടപടിയെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.