പൊലീസുകാരന്‍റെ വിരൽ കടിച്ചുമുറിച്ചയാൾക്ക് ഏഴുവർഷം തടവ്​

ആലപ്പുഴ: പൊലീസുകാരന്‍റെ കൈവിരൽ കടിച്ചുമുറിച്ച കേസിൽ പ്രതിക്ക്​ ഏഴുവർഷം തടവും 50,000 രൂപ പിഴയും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം കമ്പിവളപ്പ് വീട്ടിൽ കണ്ണനെ​യാണ്​ (32)​ ആലപ്പുഴ അസിസ്റ്റന്‍റ്​ സെഷൻസ് കോടതി ജഡ്​ജി​​ വി. മഞ്ജു​ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി ശിക്ഷ അനുഭവിക്കണം. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന കിഷോർ കുമാറിന്‍റെ വിരലാണ് കണ്ണൻ കടിച്ചുമുറിച്ചത്. 2017 മാർച്ച്​ 16നാണ്​ സംഭവം. ഭാര്യയെ ഉപദ്രവിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കണ്ണനെ കസ്റ്റഡിയിലെടുത്ത്​ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ്​ കിഷോറിനെ ഉപദ്രവിച്ചത്​. ഐ.പി.സി 333ാം വകുപ്പ്​ പ്രകാരം പൊതുസേവകൻ എന്ന നിലയിൽ കടമ നിർവഹിക്കുന്നതിനിടെ ചുമതല തടസ്സപ്പെടുത്തി കഠിനമായി വേദനിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ്​ ശിക്ഷിച്ചത്​. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ല ഗവ. പ്ലീഡർ ആൻഡ്​ പബ്ലിക് പ്രോസിക്യൂട്ടർ സഫിയ ഹാരീസ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.