സി.ഐ.എസ്.ഐയും സെന്‍റ്​ തെരേസാസും കൈകോർക്കുന്നു

കൊച്ചി: വിദ്യാർഥികൾക്ക് ധനസേവന വിപണിയിൽ ഇടപെടാൻ ശക്തിപകരുക എന്ന ലക്ഷ്യത്തോടെ സെന്‍റ്​ തെരേസാസും കോളജും യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യൂരിറ്റി ആൻഡ് ഇൻവെസ്റ്റ്മെന്‍റും ബികോം ക്യാപിറ്റൽ മാർക്കറ്റിങ് വിദ്യാർഥികൾക്ക് ​കോഴ്​സുകൾ ഒരുക്കുന്നു. കോളജിലെ ബികോം (സെൽഫിനാൻസ്) കോഴ്​സിന്‍റെ​ ഭാഗമായാണ്​ സി.ഐ.എസ്.ഐ നൽകുന്ന പേപ്പറുകൾ ഉൾപ്പെടുത്തുന്നത്​. ​ സി.ഐ.എസ്.ഐ കൺട്രി ഹെഡ്​ ജസ്നീത് സിങ് ബിന്ദ്ര, പ്രഫ. ഡോ. ലിസി മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.