അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ടുകൾ പിടിച്ചു

ആലപ്പുഴ: കരയോടു ചേർന്ന കടൽ ഭാഗത്ത് നിയമവിരുദ്ധമായി മീൻപിടിത്തം നടത്തിയ രണ്ട്​ ബോട്ടുകൾ മറൈൻ എൻഫോഴ്സ്​മെന്‍റ്​ പിടികൂടി. ബെത്​ലഹേം, കെ.പി.സി. എന്നീ ബോട്ടുകളാണ് ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആലപ്പുഴ ഭാഗത്തുനിന്ന് പിടിച്ചത്. വള്ളക്കാർക്ക്​ മാത്രം മീൻപിടിക്കാൻ അനുവാദമുള്ളതാണ് കരയോടടുത്ത കടൽമേഖല. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേശിന്‍റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്​സ്​മൻെറ്​ സി.ഐ എസ്.എസ്. ബൈജു, എസ്.ഐ. വിനു, സി.പി.ഒ.മാരായ ആദർശ്, ഷിജു, സുമേഷ്, ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ എന്നിവർ നേതൃത്വം നൽകി. പിടിയിലായ ബോട്ടുകളുടെ ഉടമകളിൽനിന്ന് പിഴയീടാക്കും. അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മറൈൻ എൻഫോഴ്​സ്​മെന്റ് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.