'ഒ.ഇ.സി ആനുകൂല്യം അനുവദിക്കണം'

കോതമംഗലം: സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒ.ഇ.സി ആനുകൂല്യം അനുവദിക്കണമെന്ന് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.കെ. അശോകൻ ആവശ്യപ്പെട്ടു. സൊസൈറ്റി നാഗഞ്ചേരി ശാഖ വാർഷികത്തിന്‍റെ ഭാഗമായുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു. വാർഷിക സമ്മേളനം യൂനിയൻ സെക്രട്ടറി പി.കെ. അനിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്.പി. സുധാകരൻ അധ്യക്ഷത വഹിച്ചു. എം.കെ. രാജൻ, അമ്പിളി സജീവ്, ഓമന രമേശ്, പി.കെ. കൃഷ്ണൻ, എം.ജി. സജീവ്, എൻ.കെ. ഭാസ്കരൻ, എം.കെ. സജീവ്, പി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.