പഴയ വീടിന്‍റെ ഭിത്തി ദേഹത്ത്​ വീണ്​ ബാലൻ മരിച്ചു

കരിമണ്ണൂർ: മേൽക്കൂര പൊളിച്ചുമാറ്റിയ വീടിന്‍റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസ്സുകാരൻ മരിച്ചു. മുളപ്പുറം ഈന്തുങ്കൽ പരേതനായ ജെയ്സന്‍റെ (കുട്ടായി) മകൻ റയാൻ ജോർജ് ജെയ്സനാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടോടെയാണ്​ അപകടം. മേൽക്കൂര പൊളിച്ചുനീക്കിയ പഴയ വീടിന്‍റെ വെട്ടുകല്ലുകൊണ്ടുള്ള ഭിത്തി മഴയിൽ കുതിർന്ന്​ സമീപത്ത്​ കളിച്ചുകൊണ്ടിരുന്ന റയാന്‍റെ ദേഹത്തേക്ക്​ ഇടിഞ്ഞു വീഴുകയായിരുന്നു. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുളപ്പുറം അംഗൻവാടിയിലെ വിദ്യാർഥിയാണ്. മാതാവ്​: രേഷ്മ. സഹോദരങ്ങൾ: റോസ് മേരി, റോണി, റീനു (വിദ്യാർഥികൾ). ചിത്രം TDD Rayan George-death-karimannoor റയാൻ ജോർജ് aten: em, alp only. ktm edition 3rd pagil und

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.