അയൽവാസികൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ നിര്യാതരായി

പന്തളം: അയൽവാസികളും സുഹൃത്തുക്കളുമായ സ്ത്രീകൾ നിമിഷങ്ങളടെ വ്യത്യാസത്തിൽ നിര്യാതരായി. പന്തളം കടയ്ക്കാട് കൊളുത്തപള്ളി വീട്ടിൽ പരേതനായ അബ്ദുൽ ഹസൻ റാവുത്തറുടെ ഭാര്യ സുബൈദ ബീവി (86), അയൽവാസിയും ആത്മസുഹൃത്തുമായ പന്തളം കടക്കാട് മൂപ്പരുവീട്ടിൽ പരേതനായ പക്കീരുബാവയുടെ ഭാര്യ സുലൈഹാമ്മാൾ (89) എന്നിവരാണ്​ മരിച്ചത്​. ബുധനാഴ്ച ഉച്ചക്ക്​ ഒരുമണിയോടുകൂടിയായിരുന്നു ഇരുവരും മരണപ്പെട്ടത്​. ഇരുവരുടെയും ഖബറടക്കം കടക്കാട് ജുമാമസ്ജിദിൽ ഒ​രേസമയം നടത്തി. സുബൈദ ബീവിയുടെ മക്കൾ: ഷക്കീല ബീവി, സലീന, താജുദ്ദീൻ (ലൈൻമാൻ, കെ.എസ്.ഇ.ബി പന്തളം), റഷീദ് ബീവി, സാബിറ, സഹദ്, പരേതനായ ഷാനവാസ് ഖാൻ, മരുമക്കൾ: റഹീന ബീവി, സാലിഹ ബീവി, ഫാത്തിമ, റാഹില, ഷാജി, ഷാജൻ, ഷാജി. സുലൈഹാമ്മാളുടെ മക്കൾ: മുഹമ്മദ് ഹനീഫ, പരേതനായ സുബൈർ. മരുമക്കൾ: ഖദീജ, സഫിയ. -------------- ഫോട്ടോ: സുലൈഹാമ്മാൾ (2) ,സുബൈദ ബീബി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.