പ്രവർത്തകർക്കൊപ്പം എ.എൻ. രാധാകൃഷ്ണൻ

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ തിങ്കളാഴ്ച രാവിലെ ചിറപ്പുറം പ്രദേശത്തുനിന്നാണ്​ പര്യടനം തുടങ്ങിയത്​. പ്രദേശവാസിയായ ദേവകിയമ്മ ത‍‍ൻെറ വ്യക്തിപരമായ സങ്കടങ്ങൾ സ്ഥാനാർഥിക്ക്​ മുന്നിൽ പറഞ്ഞപ്പോൾ ആശ്വസിപ്പിച്ചു. ഇടപ്പള്ളി മേഖലയിലെ ഗൃഹസമ്പർക്കത്തിന് ശേഷം ചമ്പക്കര മേഖലയിൽ എത്തി. ഉച്ചകഴിഞ്ഞ് വാഹന പര്യടനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിരവധി ബൈക്കുകളിലായി പ്രവർത്തകർ സ്ഥാനാർഥിയെ അനുഗമിച്ചു. തൈക്കൂടം, മല്ലിനാഥ് പാർക്ക്, മുരുക്കംതറ ക്ഷേത്രം, ദീപം റോഡ്, ഗ്രാമീണ വായനശാല, പാറ്റത്ത് റോഡ്, കുമ്പളപള്ളി ജങ്​ഷൻ, കുഴിവേലി ക്ഷേത്രം, ചക്കരപറമ്പ്, തൈക്കാവ് ജങ്​ഷൻ, വെണ്ണല ഹൈസ്കൂൾ, അംബേദ്കർ റോഡ്, പട്ടരുമഠം, ലെനിൻ സെന്റർ, എറണാകുളം മെഡിക്കൽ സെന്റർ, ഒബ്റോൺ മാൾ, പാടിവട്ടം സ്കൂൾ എന്നീ കേന്ദ്രങ്ങളിലെ ആവേശകരമായ സ്വീകരണത്തിന് ശേഷം ആലിൻചുവടായിരുന്നു സമാപനം. സംസ്ഥാന വക്താവ് സന്ദീപ് വാജസ്പതി, നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ കുരുവിള മാത്യൂസ്, ലത ഗോപിനാഥ്, ഷിബു ആന്‍റണി, ഭാനു വിക്രമൻ, കമലാസനൻ, സുനിൽകുമാർ, ഉണ്ണികൃഷ്ണൻ, എൻ. സജികുമാർ, സി. നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. EC an radhakrishnan -എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ പര്യടനത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.