നെടുമ്പാശ്ശേരി: . നെടുമ്പാശ്ശേരി അകപ്പറമ്പ് കിഴക്കേടത്ത് വീട്ടില്‍ ലാല്‍കൃഷ്ണ (ലാലപ്പന്‍ എന്ന ലാല്‍ കിച്ചു -36 ) യെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടിൻെറ ഭാഗമായി റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി. 2019ല്‍ അത്താണി ബാറിന് മുന്‍വശത്തുവെച്ച് ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. ഈ കേസില്‍ കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയില്‍ വിചാരണ തീരുന്നതുവരെ ജില്ലയില്‍ പ്രവേശിക്കരുതെന്നും ഇനി മറ്റ് കേസുകളില്‍ ഉള്‍പ്പെടരുതെന്നും വ്യവസ്ഥയുണ്ടായിരുന്നതാണ്. കഴിഞ്ഞ നവംബറില്‍ നായത്തോടുള്ള ഒരു ബാറിലെ മാനേജരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ ലാല്‍കൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞുവരവെയാണ് ആയുധ നിയമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികൂടിയായ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.