പറവൂർ: മഴക്കാല കെടുതികളുണ്ടായാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന . വിവരങ്ങളും പരാതികളും അറിയിക്കാം. ഫോൺ: 0484 2972817. കൈത്തറി നെയ്ത്ത് പരിശീലന പരിപാടി പറവൂർ: സർക്കാറിൻെറ യുവവീവ് പദ്ധതിയിൽ നെയ്ത്ത് ജോലിയിലേക്ക് പുതിയ ആളുകളെ ആകർഷിക്കുന്നതിനായുള്ള കൈത്തറി നെയ്ത്ത് പരിശീലന പരിപാടി തിങ്കളാഴ്ച പറവൂർ ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിൽ നടക്കും. രാവിലെ ഒമ്പതിന് സംസ്ഥാന കൈത്തറി ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്‍റ് പി.എസ്. സജീവൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.