മൂവാറ്റുപുഴ: കുരുമ്പിനാംപാറ മിഫ്താഹുൽ ഉലൂം സെക്കൻഡറി മദ്റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സൈഫുദ്ദീൻ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കുരുമ്പിനാംപാറ മുഹ്യിദ്ധീൻ ജമാഅത്ത് പ്രസിഡന്‍റ് എൻ.എം. മൈതീൻ അധ്യക്ഷത വഹിച്ചു. ഇമാം ഷിഹാബുദ്ദീൻ വാഫി കുറ്റംവേലി ആമുഖ പ്രഭാഷണം നിർവഹിച്ചു. കഴിഞ്ഞ പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. മദ്റസ മുഅല്ലിം അബ്ദുസ്സമദ് സഖാഫി, അസി. ഇമാം അബൂബക്കർ മൗലവി, മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്‍റ് എം.എം. ഷിഹാബ്, മറ്റ് മഹല്ല് ഭാരവാഹികൾ രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. മഹല്ല് ജന. സെക്രട്ടറി അൻഷാദ് സ്വാഗതവും ട്രഷറർ എം.എം. അൽത്വാഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.