കൊച്ചി: ട്വന്‍റി20യുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് നടത്തുന്ന ഭക്ഷ്യസുരക്ഷ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർശിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. കിഴക്കമ്പലത്ത് ട്വന്‍റി20യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസംഗമത്തിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. ഇതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷ മാർക്കറ്റ് അധികൃതർ സജ്ജീകരണങ്ങളുമായി തയാറായിരുന്നു. കെജ്രിവാൾ എത്തുന്നതിന് മുമ്പെ ഭക്ഷ്യസുരക്ഷ മാർക്കറ്റിലെത്തിയ ട്വന്‍റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ് സംവിധാനങ്ങൾ വിലയിരുത്തി. തുടർന്ന് കെജ്രിവാളിനെ സ്വീകരിച്ച സാബു ജേക്കബ് മാർക്കറ്റിലെ പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകി. കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്ന രീതിയെക്കുറിച്ചും സംരംഭത്തിന്‍റെ ഗുണഭോക്താക്കളെക്കുറിച്ചും വിശദീകരിച്ചു. ഈ സമയത്ത് മാർക്കറ്റിൽ എത്തിയ ഉപഭോക്താക്കളോടും ജീവനക്കാരോടും സംസാരിച്ചാണ് കെജ്രിവാൾ മടങ്ങിയത്. തുടർന്ന് ഗോഡ്സ് വില്ലയിലും കെജ്രിവാൾ എത്തി. ട്വന്‍റി20യുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ മികച്ചതാണെന്ന് കെജ്രിവാൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.