വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം: ശ്രദ്ധക്ഷണിക്കല്‍ സായാഹ്നം നടത്തി

എടവനക്കാട്: വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം ആവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്ത് റെസിഡന്‍റ്​സ്​ അസോസിയേഷന്‍ അപ്ക്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശ്രദ്ധക്ഷണിക്കല്‍ സായാഹ്നം നടത്തി. വാച്ചാക്കല്‍ ജങ്​ഷനില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. രാമകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പ്രഫ. കെ.എസ്. പ്രദീപ്, അഡ്വ. വി.പി. സാബു, അനില്‍ പ്ലാവിന്‍സ്, കെ. ചന്ദ്രശേഖരന്‍, പി.കെ. ഭാസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാല്‍, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. മുഹമ്മദ് ഹാത്ത, എസ്.എന്‍.ഡി.പി വൈപ്പിന്‍ യൂനിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി ജോസഫ് ബേസില്‍ മുക്കത്ത്, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.