ഉത്തരവാദിത്ത ടൂറിസം: പ്രത്യേക സംഘം പുത്തൻവേലിക്കര സന്ദർശിച്ചു

പറവൂർ: അതിജീവന പാതയിലൂന്നിയ സഞ്ചാര ലക്ഷ്യസ്ഥാനമായി പുത്തൻവേലിക്കര ലോക ഭൂപടത്തിലേക്ക്. ഇതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടെ 15 അംഗ സംഘം പുത്തൻവേലിക്കര പഞ്ചായത്ത് സന്ദർശിച്ചു. കേരള ട്രാവൽ മാർട്ടിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ ഐ.ടി.ബി ബെർലിൻ പ്രതിനിധി റിക ജീൻ-ഫ്രാൻകോയിസ്, റെയർ ഇന്ത്യ, ഗ്രീവ്സ് ടൂർസ്, ദ ബ്ലൂ യോൻഡർ എന്നീ അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂർ കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനകാലത്ത് അതിജീവനത്തിനും സുസ്ഥിര വികസനത്തിനുമായി പുത്തൻവേലിക്കര കമ്യൂണിറ്റി റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ഇവിടെ രണ്ട് വർഷമായി നടത്തുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കാനായിരുന്നു സന്ദർശനം. ഇതുവഴി അതിജീവനത്തിന്റെ പാതയിലൂന്നിയ ഒരു സഞ്ചാര ലക്ഷ്യസ്ഥാനമായി പുത്തൻവേലിക്കരയെ ലോക വിനോദസഞ്ചാര മേഖലക്ക്​ പരിചയപ്പെടുത്താനുള്ള സാധ്യതകളും അവർ വിലയിരുത്തി. പടം EA PVR utharavadithy tourism 5 ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി 15 അംഗ സംഘം പുത്തൻവേലിക്കര പഞ്ചായത്ത് സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.