കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോർപറേഷൻ ഡിവിഷൻ 62ൽ ഞായറാഴ്ച കൊട്ടിക്കലാശം. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. മൂന്ന് മുന്നണി സ്ഥാനാർഥികളും ഡിവിഷനിൽ നടത്തിയത് വാശിയേറിയ പ്രചാരണമാണ്. ബി.ജെ.പി കൗണ്‍സിലറായിരുന്ന മിനി ആര്‍.മേനോന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ 271 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അവർ നേടിയത്. ഇടതുപക്ഷത്ത് സി.പി.ഐ സ്ഥാനാർഥിയായി കാരക്കാമുറി കോട്ടപ്പുറത്ത് വീട്ടിൽ എസ്. അശ്വതി, യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിന്‍റെ അനിത വാര്യർ, ബി.ജെ.പി സ്ഥാനാർഥിയായി മഹിള മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്.മേനോൻ എന്നിവരാണ് മത്സര രംഗത്ത്. ജേണലിസം ബിരുദധാരിയാണ് എസ്. അശ്വതി. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ഉദ്യോഗസ്ഥയാണ് അനിത വാര്യർ. കോർപറേഷൻ ഭരണത്തെ സംബന്ധിച്ച് അത്ര നിർണായകമല്ലെങ്കിലും മൂന്നു മുന്നണി സ്ഥാനാർഥികളും കൊടുമ്പിരികൊള്ളുന്ന പ്രചാരണമാണ് നടത്തിയത്. ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ ഭാഗമായി വനിതകളുടെ മോട്ടോർ സൈക്കിൾ റാലി സുരേഷ് ഗോപി എം.പി ഉദ്ഘാടനംചെയ്തു. രാജേന്ദ്ര മൈതാനത്തിൽ നിന്നായിരുന്നു റാലി. ഞായറാഴ്ച കോൺഗ്രസിന്‍റെ കൊട്ടിക്കലാശം ലക്ഷ്മി ആശുപത്രിക്ക് സമീപത്തെ മച്ചൂർകടവ് കോളനിയിൽനിന്ന് കാരക്കാമുറി ഭാഗത്തേക്ക് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.