കൊച്ചി: ട്രാൻസ്ജെൻഡർ വ്യക്തിയെ പുരുഷനായി ചിത്രീകരിച്ച് പൊലീസ് നീതി നിഷേധിച്ചെന്നാരോപിച്ച് കമീഷണർ ഓഫിസിലേക്ക് ട്രാൻസ്ജെൻഡർ കൂട്ടായ്മ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ഫെബ്രുവരി 19ന് ട്രാൻസ്ജെൻഡർ വ്യക്തികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മുംതാസ് എന്ന ട്രാൻസ്ജെൻഡറിനെതിരെ കളമശ്ശേരി പൊലീസ് കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. ട്രാൻസ്ജെൻഡർ ഐ.ഡി കാർഡ് കാണിച്ചിട്ടും മുംതാസിനെ പുരുഷനായി ചിത്രീകരിച്ച് കള്ളക്കേസിൽ പ്രതിയാക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. ഫൈസൽ ഫൈസു, നവാസ്, രാഗരഞ്ജിനി, മെഹ്റു എന്നിവർ മാർച്ചിന് നേതൃത്വം നൽകി. EC AB1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.