കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു മാവേലിക്കര: മീനുമായി വന്ന കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു. വെട്ടിയാർ മാങ്കാംകുഴി താജ് മൻസിലിൽ അൻസാരിയാണ് (വിമുക്ത ഭടൻ -55) മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ഓടെ കൊച്ചാലുംമൂട് ജങ്ഷന് സമീപമായിരുന്നു സംഭവം. കുന്നത്തെ സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ഇയാൾ തൽക്ഷണം മരിച്ചു. സ്കൂട്ടറിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്‍റെ മതിലും ഇടിച്ചുതകർത്തു. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഭാര്യ: സജീല. മക്കൾ: ഡോ. ആഷിദ, അമിഗ. മരുമകൻ: അസീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.