യുവതിയെ ബലാത്സംഗംചെയ്തയാള്‍ അറസ്റ്റില്‍

കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ അച്ഛന്‍ ആലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പാലക്കാട് മലമ്പുഴ സ്വദേശി ബംഗളൂരു നമ്പര്‍10 ഗ്രാന്റ് വില്ലേജ് രാമകൃഷ്ണപുര ഗേറ്റ് അശ്വിന്‍ സിത്താര അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന ദിലീപിനെയാണ് (38) എറണാകുളം നോര്‍ത്ത് പൊലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. പീഡനദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും ചാറ്റിങ്ങിലൂടെ അടുത്തു. യുവതിയുടെ വിവാഹമോചന നടപടി നടന്നുവരുകയായിരുന്നു. പിറന്നാള്‍ ആഘോഷിക്കാൻ ദിലീപ് യുവതിയെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക്​ ക്ഷണിച്ചു. ഇവിടെ വെച്ച് ബലാത്സംഗം ചെയ്​തെന്നാണ് പരാതി. ഈ ദൃശ്യങ്ങള്‍ ദിലീപ് മൊബൈലില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ചുകൊടുത്തു. ബംഗളൂരു കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് പുറപ്പെടുവിച്ചശേഷം പ്രതിയെ എറണാകുളത്തെത്തിച്ചു. കോടതി റിമാന്‍ഡ് ചെയ്തു. ചിത്രം:-EC suni 05 പ്രതി ദിലീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.