കൊച്ചി: തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തൃക്കാക്കര മണ്ഡലത്തിൽ ചേർക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പാലാരിവട്ടം വൈ.എം.സി.എ ഹാളിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര വാമനമൂർത്തിയുടെ ആഘോഷമാണ് തിരുവോണം. എന്നാൽ, ചില രാഷ്ട്രീയ ഇടപെടൽ മൂലം ക്ഷേത്രം നിൽക്കുന്ന പ്രദേശം തൃക്കാക്കരയിൽനിന്നു മാറ്റപ്പെട്ടു. 3.2 ലക്ഷം കോടി രൂപ പൊതുകടമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്ത സംസ്ഥാനമാണ് നമ്മുടേത്. തൃക്കാക്കരയിൽ വീടില്ലാത്ത ആയിരങ്ങളുണ്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരള പ്രഭാരി സി.പി. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന് സ്വീകരണം നൽകി. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ. രാജഗോപാൽ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി. രമേശ്, സി. കൃഷ്ണകുമാർ, പി. സുധീർ, എസ്. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.