കാക്കനാട്: പെരിയാർവാലി കനാൽ ശുചീകരണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കാക്കനാടുനിന്ന് തുതിയൂരിലേക്ക് വെള്ളം എത്തിക്കുന്നതിന് നിലവിലെ കനാൽ ശുചിയാക്കുന്നതിന് എതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. ശുചീകരണം കൃത്യമല്ലെന്നും നാട്ടുകാരുടെയും അധികൃതരുടെയും കണ്ണിൽ പൊടിയിടാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നുമാണ് പരാതി. കാക്കനാടിനുസമീപം ഈച്ചമുക്ക് മുതൽ തുതിയൂർ വരെയുള്ള ഭാഗങ്ങളിലായിരുന്നു വെള്ളിയാഴ്ച ശുചീകരണം. പ്ലാസ്റ്റിക് അടക്കമുള്ളവ കോരി റോഡരികിലും സ്വകാര്യവ്യക്തിയുടെ പറമ്പിലും ആയിരുന്നു ഇട്ടത്. ഇത് നീക്കാതെ പോകാനാണ് ജലസേചന വകുപ്പ് അധികൃതർ ശ്രമിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ആഴം കൂട്ടാതെ മുകൾ ഭാഗത്തുനിന്നുള്ള ചളി മാത്രമാണ് മാറ്റിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. കോൺക്രീറ്റിൻെറ സംരക്ഷണഭിത്തിയോട് ചേർന്ന് ഭാഗങ്ങളിലും ശുചീകരണം നടന്നിട്ടില്ലെന്നാണ് ഇവരുടെ വാദം. പെരിയാർവാലിയുടെ ഭാഗമായ കനാലിൽ ജലസേചനം നടന്നിട്ട് വർഷങ്ങളായി. പതിറ്റാണ്ടുകളോളമായി വെള്ളമൊഴുകാതെ വന്നതോടെ തോട് നശിക്കുകയായിരുന്നു. പലയിടത്തും ആളുകൾ കൈയേറുകയും നികത്തുകയും ചെയ്തു. വാഴക്കാല ഭാഗത്ത് തോട് കൈയേറി താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ നേരത്തേ വിവാദമായിരുന്നു. photo: പെരിയാർവാലി തോട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.