ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂനിയൻ സമ്മേളനം ആലുവയിൽ 

ആലുവ: ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂനിയൻ (ബെഫി) 15ാം ദേശീയ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ആലുവ പ്രിയദർശിനി ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിന്​ ഡോ. സുനിൽ പി. ഇളയിടത്തി‍ൻെറ പ്രഭാഷണത്തോടെ സമ്മേളനം തുടങ്ങും. 'മതേതരത്വം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിലാണ് പ്രഭാഷണം. ഞായറാഴ്ച രാവിലെ 9.30ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ പി.വൈ. വർഗീസ്, യൂനിയൻ പ്രസിഡൻറ് പി.എൻ. നന്ദകുമാരൻ നായർ, ജനറൽ സെക്രട്ടറി വി.പി.എച്ച്. വിനിത, ട്രഷറർ വി. രാജേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.