മർച്ചന്‍റ്​സ്​ അസോസിയേഷൻ: ഔദ്യോഗിക പാനൽ തെരഞ്ഞെടുക്കപ്പെട്ടു

ആലുവ: മർച്ചന്‍റ്​സ്​ അസോസിയേഷൻ ഭരണസമിതി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയായ ജില്ല സെക്രട്ടറി ജിമ്മി ചക്യത്ത് അധ്യക്ഷത വഹിച്ചു. പ്രവർത്തകസമിതി അംഗങ്ങൾ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇ.എം. നസീർ ബാബു (പ്രസി), അഡ്വ. എ.ജെ. റിയാസ് (ജന. സെക്ര), ജോണി മൂത്തേടൻ (ട്രഷ), എം. പദ്മനാഭൻ നായർ, ലത്തീഫ് പൂഴിത്തറ (വൈസ് പ്രസി), കെ.സി. ബാബു, പി.എം. മൂസകുട്ടി(സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.