പറവൂർ: മികച്ച സേവനത്തിന് പ്രോഗ്രസീവ് ഹോമിയോപ്പത്സ് ഫോറം ഹോമിയോപ്പതി പ്രതിഭ അവാർഡ് നേടിയ ഡോ. മുഹമ്മദ് റഫീഖിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ ആദരിച്ചു. ഡോ. മുഹമ്മദ് റഫീഖ് രചിച്ച് 'കാഴ്ചയുടെ കാണാപ്പുറങ്ങൾതേടി' യാത്രവിവരണം രണ്ടാം പതിപ്പിൻെറ പ്രകാശനവും പ്രതിപക്ഷ നേതാവ് നിർവഹിച്ചു. തൃശൂർ കൈപ്പമംഗലം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ സേവനമനുഷ്ഠിക്കുന്ന റഫീഖ് മഞ്ഞാലി സ്വദേശിയാണ്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, കരുമാല്ലൂർ പഞ്ചായത്ത് അംഗങ്ങളായ എ.എം. അലി, ടി.എ. മുജീബ്, കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ ടി.എ. നവാസ്, എം.എം. റഷീദ്, എ.എം. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. പടം EA PVR dr. muhammad 6 പ്രോഗ്രസീവ് ഹോമിയോപ്പത്സ് ഫോറം ഹോമിയോപ്പതി പ്രതിഭ അവാർഡ് നേടിയ ഡോ. മുഹമ്മദ് റഫീഖിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.