ആലുവ: വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ഏഴുപേർക്ക് പരിക്കേറ്റു. തോട്ടക്കാട്ടുകരയിൽ സിഗ്നൽ തെറ്റിച്ച് അമിതവേഗത്തിൽ വന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന ബ്രഹ്മപുരം, മാത്രകാട്ട് വീട്ടിൽ നവാസിന്‍റെ ഭാര്യ സ്വപ്നക്ക്(42) പരിക്കേറ്റു. ആലങ്ങാട് ഓട്ടോറിക്ഷ ഗട്ടറിൽ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന അതിഥി തൊഴിലാളിയായ അക്രംബാഷക്കും (22)പരിക്കേറ്റു. കാക്കനാട് ഇൻഫോ പാർക്കിനടുത്ത് സ്കൂട്ടർ തെന്നിമറിഞ്ഞ് ആലുവ വെളിയത്തുനാട് കാരായികുടത്ത് വീട്ടിൽ സഫ്ന സലിം (24), നെടുമ്പാശ്ശേരി അത്താണിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ കണ്ണൂർ ചെമ്പരത്തിങ്കൽ ജോസഫിന്‍റെ മകൻ അമൽ (21), വൈറ്റില കാട്ടുപറമ്പിൽ വീട്ടിൽ ബിറ്റോ ദാസ് (21) എന്നിവർക്കും പരിക്കേറ്റു. ആലുവ യു.സി കോളജിന് സമീപം സ്കൂട്ടറിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രിക വല്യപ്പൻപടി എടശ്ശേരി വീട്ടിൽ മറിയമിന് (63) പരിക്കേറ്റു. ഇടിച്ച ലോറി നിർത്താതെ പോയി. ആലുവ സീനത്ത് തിയറ്ററിന് സമീപം അശ്രദ്ധമായി ബസിനുമുന്നിൽ വന്ന ബൈക്കുകാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ബസിലെ യാത്രക്കാരിക്ക് സീറ്റിൽ തലയിടിച്ച് പരിക്കേറ്റു. തോട്ടക്കാട്ടുകര മറ്റുപടി വീട്ടിൽ സത്താറിന്‍റെ ഭാര്യ ഷമീനക്കാണ് (36) പരിക്കേറ്റത്. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.