വാർഷിക പൊതുയോഗം

പള്ളിക്കര: പള്ളിക്കര മര്‍ച്ചന്റ്‌സ് അസോസിയേഷൻ വാര്‍ഷിക പൊതുയോഗം ടി. നസറുദ്ദീന്‍ നഗറില്‍ യൂനിറ്റ് പ്രസിഡന്റ് സി.ജി. ബാബുവിന്റെ അധ്യക്ഷതിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ്​ ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റുമാരായ ടി.ബി. നാസര്‍, ബാബു കുരുത്തോല, യൂത്ത്‌ വിങ് ജില്ല പ്രസിഡന്റ് ടോജി തോമസ്, ജില്ല സെക്രട്ടേറിയറ്റ് അംഗം പോൾ ലൂയിസ്, എന്‍.പി. ജോയ്, പി.ജെ. ജോസ്, പി.എം. ജോയ്, പി.കെ. ഷിഹാബ്, പി.പി. സാജുകുമാര്‍, ബൈജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ശ്രീ. സി.ജി. ബാബു (പ്രസി.) എന്‍.പി. ജോയ് (ജന.സെക്ര.) പി.ജെ. ജോസ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.