ക്രിക്കറ്റ് മത്സരം

കോതമംഗലം: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. കോതമംഗലം എം.എ കോളജിൽ മത്സരം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഭാരവാഹികളായ ടി.ടി. ജയകുമാർ, എം.എം. അജിത് കുമാർ, പി.എ. ഷിയാസ്, ബിബിൽ മോഹൻ, എം.എം. ഉബൈസ്, ഇ.എം. ഷിബു എന്നിവർ സംസാരിച്ചു. മത്സരത്തിൽ പുത്തൻകുരിശ് സബ് ഡിവിഷൻ ടീം ജേതാക്കളായി. ഫൈനലിൽ കളമശ്ശേരി ഡി.എച്ച്.ക്യു ടീമിനെ 22 റൺസിനാണ് തോൽപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.