രക്തദാന ക്യാമ്പും ആശ പ്രവര്‍ത്തകരെ ആദരിക്കലും നടത്തി

പെരുമ്പാവൂര്‍: ഐ.എന്‍.ടി.യു.സി കോടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കുറിച്ചിലക്കോട് കവലയില്‍ രക്തദാന ക്യാമ്പ് നടത്തി. കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളികളായ ആശ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ മിനി ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാന്‍ എം.പി ആശ പ്രവര്‍ത്തകരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് പി.വി. സുനില്‍ അധ്യക്ഷത വഹിച്ചു. ഡേവിഡ് തോപ്പിലാന്‍, മനോജ് മൂത്തേടന്‍, സിവി, മുഹമ്മദാലി, പി.പി. അല്‍ഫോണ്‍സ് മാസ്റ്റര്‍, പി.വൈ. പൗലോസ്, സി.കെ. ഷണ്‍മുഖം, ബേബി തോപ്പിലാന്‍, എം.പി. പ്രകാശ്, പി.വി. മനോജ്, ബിനോയ് അരീയ്ക്കല്‍, സിന്ധു അരവിന്ദ്, ജിജി ശെല്‍വരാജ്, മായ കൃഷ്ണകുമാര്‍, സിനി എല്‍ദോ, പി.എസ്. നിത, മരിയ മാത്യു, വിജയന്‍ മുണ്ടിയാത്ത്, ടി.ഒ. ജോര്‍ജ്, ബിനു മാതംപറമ്പില്‍, ടി.പി. എല്‍ദോ, ബാബു പൂവത്തുംവീടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.