പെരുമ്പാവൂര്‍: കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ചുനല്‍കി വഴിയോരക്കച്ചവടക്കാരന്‍ മാതൃകയായി. എം.സി റോഡിലെ കാഞ്ഞിരക്കാട് പുത്തന്‍പാലത്തിന് സമീപം വഴിയോരക്കച്ചവടം നടത്തുന്ന ചെറുവള്ളിക്കുടി വീട്ടില്‍ അലിയാരാണ് കറുകുറ്റി സ്വദേശി സൗമ്യന്റെ കൈയിൽനിന്ന് നഷ്ടപ്പെട്ട നാലുപവന്‍ സ്വര്‍ണ മാല പെരുമ്പാവൂര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ സ്റ്റേഷനില്‍ വെച്ച് തിരിച്ചേല്‍പിച്ചത്. കഴിഞ്ഞ ഞായറാഴ്ച ചേലാമറ്റത്തുനിന്നാണ് മാല കളഞ്ഞുകിട്ടിയത്. ആഭരണം കിട്ടയത് അപ്പോള്‍തന്നെ പ്രദേശത്തെ യുവാക്കളെ അറിയിച്ചിരുന്നു. ഇവര്‍ സമൂഹമാധ്യമങ്ങൾവഴി പരസ്യപ്പെടുത്തി. ഇതേതുടര്‍ന്നാണ് സൗമ്യന്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയത്. അലിയാരിനെ പൊലീസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.