മലയാറ്റൂര്‍: നീലീശ്വരം - മലയാറ്റൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഇടമലയാര്‍ ഇറിഗേഷന്‍ കനാലില്‍ വീണ നായെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ഇരുവശവും പത്ത് അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ മുകളിലേക്ക് കയറാന്‍ കഴിയാതെ കിടക്കുകയായിരുന്നു. സേനാംഗമായ പി.ആര്‍. സജേഷ് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ റോപ്പില്‍ കനാലില്‍ ഇറങ്ങി, റെസ്‌ക്യൂ നെറ്റ് ഇറക്കി നായെ അതിനകത്താക്കി കരയില്‍ എത്തിച്ചു. അബദ്ധത്തില്‍ മനുഷ്യരോ മൃഗങ്ങളോ കനാലില്‍ വീണാല്‍ മറ്റുള്ളവരുടെ സഹായമില്ലാതെ കരക്കുകയറാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.