ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികളും പാർട്ടികളും

പള്ളിക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുന്നത്തുനാട് പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ഥികളും മുന്നണികളും. യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ക്ക് പുറമെ ട്വന്റി20യും മത്സരരംഗത്ത് സജീവമാണ്. സ്ഥാനാര്‍ഥികള്‍ ഒറ്റക്കും പ്രവർത്തകർക്കൊപ്പവും ഇതിനകം പലപ്രാവശ്യം വീടുകള്‍ കയറിയിറങ്ങി. വിവിധ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും കഴിഞ്ഞു. ഇതിനകംതന്നെ മണ്ഡലം നേതാക്കള്‍ സജീവമായി വാര്‍ഡിലുണ്ട്. വരുംദിവസങ്ങളില്‍ ജില്ല-സംസ്ഥാന നേതാക്കളെ വാര്‍ഡിലെത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനുള്ള നീക്കത്തിലാണ് മുന്നണികള്‍. ഇതിനകം എം.പി, എം.എല്‍.എ ഉൾപ്പെടെയുള്ളവര്‍ പ്രചാരണത്തിനെത്തി. നിലവിലുണ്ടായിരുന്ന അംഗം ജോസ് മരണപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞടുപ്പ് വേണ്ടിവന്നത്. നിലവില്‍ യു.ഡി.എഫിനായിരുന്നു വാര്‍ഡ്. 22 വോട്ടിനാണ് വിജയിച്ചത്. അന്ന് രണ്ടാംസ്ഥാനത്ത് ട്വന്‍റി20യായിരുന്നു. എന്നാല്‍, ഇക്കുറി മത്സരം ശക്തമാണ്. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്ക് പുറമെ ട്വന്റി20യും സജീവമായി രംഗത്തുണ്ട്. 18 വാര്‍ഡുള്ള പഞ്ചായത്തില്‍ 11 വാർഡില്‍ ട്വന്‍റി20യും അഞ്ചെണ്ണത്തില്‍ യു.ഡി.എഫും ഒരെണ്ണത്തില്‍ സി.പി.എമ്മുമാണ് നിലവിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.