കേരള മെഡിക്കല്‍ ബില്ലിലെ അപാകതകള്‍ പരിഹരിക്കണം -ഐ.എച്ച്.കെ

കൊച്ചി: നിയമസഭയുടെ വർഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന നിര്‍ദിഷ്ട കേരള മെഡിക്കല്‍ ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ദ ഇൻസ്റ്റിറ്റ്യൂഷന്‍ ഓഫ് ഹോമിയോപ്പത്​സ്​ കേരളയുടെ 35ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഐ.എച്ച്.കെ ബില്ലിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ആയുഷ് മേഖലയെ പാടെ അവഗണിച്ചുകൊണ്ടും 33 സാംക്രമികരോഗ ചികിത്സക്കും പ്രതിരോധത്തിനും 15 സാംക്രമികേതര രോഗങ്ങൾക്ക്​ ചികിത്സ നല്‍കുന്നതിനും ആയുഷ് മേഖല നൽകിയ സംഭാവനകളെ കണക്കിലെടുക്കാതെ പൂര്‍ണമായും മോഡേണ്‍ മെഡിസിന് അടിയറവ് വെക്കുന്ന നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്. ഓര്‍ഡിനന്‍സ് അതേപോലെ നിയമം ആക്കുന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന്​ ഐ.എച്ച്.കെ അറിയിച്ചു. കൊച്ചി റിന്യൂവല്‍ സെന്‍ററില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. ജോര്‍ഡി പോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ബബനീഷ് ഭാസ്കര്‍, ട്രഷറര്‍ കെ.പി. സന്തോഷ് കുമാര്‍, ഡോ. ആര്‍. സുരേഷ്, ഡോ. എം.ഐ. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: ഡോ: റെജു കരീം -കൊടുങ്ങല്ലൂര്‍ (സംസ്ഥാന പ്രസി), ഡോ. കൊച്ചുറാണി വർഗീസ് -പത്തനംതിട്ട (ജന. സെക്ര), ഡോ. ജിംറീസ്, ഡോ. ഷാനവാസ്, ഡോ. അശ്വിന്‍ പണിക്കര്‍ (വൈസ് പ്രസി), ഡോ. ബാബു കെ. നോര്‍ബര്‍ട്ട് (ട്രഷ), ഡോ. മിനി ശ്യാം, ഡോ. ഷിഹാദ് അഹമ്മദ്, ഡോ. ഏണസ്റ്റ്, ഡോ. ദീപക് തിലക് (സെക്ര), ഡോ. അനിത കുമാരി (ടീച്ചിങ് ഫാക്കല്‍റ്റി സെല്‍ ചെയര്‍പേഴ്​സൻ), ഡോ. ആർ.എസ്. രാജേഷ് (സയന്‍റിഫിക് കമ്മിറ്റി ചെയർമാൻ), ഡോ. ഹരി വിശ്വജിത്ത്, ഡോ. എം.പി. ജയശങ്കര്‍ (സോഷ്യല്‍ സെക്യൂരിറ്റി സ്കീം), ഡോ. എം. മുഹമ്മദ് അസ്​ലം (പി.ആര്‍.ഒ), ഡോ. ആർ.ജി. പ്രദീപ് കുമാര്‍ (ഹെഡ് ക്വാര്‍ട്ടര്‍ ഇന്‍ ചാര്‍ജ്). ഫോട്ടോ ഡോ. റെജു കരീം (സംസ്ഥാന പ്രസി), ഡോ. കൊച്ചുറാണി വർഗീസ് (ജന. സെക്ര),

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.