തു​റ​വൂ​ർ കു​മ്പ​ള​ങ്ങി റോ​ഡി​ൽ അ​റ്റ കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ

ഉയരപ്പാത നിർമാണത്തിന് വാഹനങ്ങൾ തിരിച്ചുവിട്ടു; തുറവൂർ- കുമ്പളങ്ങി റോഡ് തകർന്നു

തു​റ​വൂ​ർ: തു​റ​വൂ​ർ- കു​മ്പ​ള​ങ്ങി​റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ എ​ന്ന് പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന ആ​ധി​യി​ൽ നാ​ട്ടു​കാ​ർ. ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ട​തു മൂ​ലം ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട തു​ക ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ന​ൽ​കി​യെ​ങ്കി​ലും നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. തു​റ​വൂ​ർ ക​വ​ല മു​ത​ൽ കു​മ്പ​ള​ങ്ങി പാ​ലം​വ​രെ 10.50 കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡാ​ണ് ത​ക​ർ​ന്ന​ത്.

റോ​ഡ് കു​ണ്ടും കു​ഴി​യും ആ​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നാ​ൽ പു​ന​ർ​നി​ർ​മി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി കു​മ്പ​ള​ങ്ങി റോ​ഡി​നും തു​റ​വൂ​ർ മാ​ക്കേ​ക്ക​വ​ല റോ​ഡി​നു​മാ​യി 2025 ഫെ​ബ്രു​വ​രി​യി​ൽ 8.5 കോ​ടി രൂ​പ പൊ​തു​മ​രാ​മ​ത്തി​നു ന​ൽ​കി. എ​ന്നാ​ൽ തു​ക പോ​രെ​ന്നു​പ​റ​ഞ്ഞ് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് വീ​ണ്ടും 36.02 ല​ക്ഷം​കൂ​ടി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്തി​ന് ന​ൽ​കി. ആ​വ​ശ്യ​പ്പെ​ട്ട തു​ക ല​ഭി​ച്ചി​ട്ടും പ​ണി തു​ട​ങ്ങാ​ൻ ത​യ്യാ​റാ​കാ​ത്ത​തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ സെ​പ്റ്റം​ബ​റി​ൽ കു​മ്പ​ള​ങ്ങി റോ​ഡി​ന്റെ പ​ണി തു​ട​ങ്ങി.

തു​റ​വൂ​ർ ക​വ​ല മു​ത​ൽ റോ​ഡി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും കു​മ്പ​ള​ങ്ങി പാ​ലം മു​ത​ൽ ക​രു​മാ​ഞ്ചേ​രി പ​ള്ളി​വ​രെ ഭാ​ഗം​വ​രെ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം നി​ല​വി​ൽ പ​ണി പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. നി​റ​യെ കു​ഴി​യാ​യി​കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ണ്.

ക​രു​മാ​ഞ്ചേ​രി പ​ള്ളി മു​ത​ൽ തു​റ​വൂ​ർ ക​വ​ല​വ​രെ​യാ​ണ്‌ ഇ​നി ടാ​ർ​ചെ​യ്യാ​നു​ള്ള​ത്. ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ൽ കു​ഴി​യ​ട​ക്ക​ൽ മാ​ത്ര​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ടാ​റി​ങ് പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കും കു​മ്പ​ള​ങ്ങി​യി​ലേ​ക്കും അ​രൂ​ർ​മു​ക്ക​ത്തേ​ക്കു​മാ​യി നി​ര​വ​ധി സ്വ​കാ​ര്യ​ബ​സു​ക​ളാ​ണ് ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​ക​ളും മ​റ്റും ക​ട​ന്നു​പോ​കു​ന്നു. ഇ​വ​യെ​ല്ലാം വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ റോ​ഡി​ന്റെ അ​വ​സ്ഥ കൂ​ടു​ത​ൽ നാ​ശ​ത്തി​ലാ​കു​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. ടാ​ർ ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് ടാ​റി​ന് വി​ല കൂ​ടി​യെ​ന്നാ​ണ്. കേ​ര​ള​ത്തി​ലാ​കെ ടാ​ർ വി​ല പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കാ​തെ പ​ണി ന​ട​ത്തു​ക​യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ക​രാ​റു​കാ​ർ. പ​ണി​തു​ട​ങ്ങി​യ നാ​ൾ​മു​ത​ൽ ഇ​ട​ക്കി​ടെ നി​ർ​മാ​ണം ത​ട​സ്സ​പ്പെ​ട്ടി​രു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ​യും പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തി​ൽ ത​ട​സ്സ​മു​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

ടാ​ർ വി​ല​ക്ക​യ​റ്റം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ​ത​ല തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags:    
News Summary - Vehicles diverted for elevated road construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.