Posted On
date_range Updated On
date_range യുവതിക്കുനേരെ ലൈംഗിക പരാമർശം: മധ്യവയസ്കന് ഒരുവർഷം തടവ്
ആലപ്പുഴ: യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പരാമർശം നടത്തിയ കേസിൽ പ്രതിക്ക് ഒരുവർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 14ാം വാർഡിൽ അജിൻ ഭവനം വീട്ടിൽ എ. ബിജുവിനെയാണ് (51) ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ടി.എ. സോഫിയ ശിക്ഷിച്ചത്.
2018 ആഗസ്റ്റ് മൂന്നിന് രാത്രി 8.30നായിരുന്നു സംഭവം. സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ കാരാഴ്മ ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തി ലൈംഗിക പരാമർശം നടത്തി.
പിന്നാലെ പിന്തുടർന്ന് യുവതിയുടെ വീടിന്‍റെ മുറ്റത്ത് അതിക്രമിച്ച് കയറി അശ്ലീല വാക്കുകൾ വിളിക്കുകയായിരുന്നു. മാന്നാർ സ്റ്റേഷനിലെ എസ്.ഐ കെ.എൽ. മഹേഷ് അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ശോഭ വിനോദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.