പ​ണി​തീ​രാ​തെ കി​ട​ക്കു​ന്ന തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പ് പാ​ലം

ഇഴഞ്ഞുനീങ്ങി തൃക്കുന്നപ്പുഴ പാലം; എട്ടു വർഷമായിട്ടും തീരാത്ത ദുരിതം, ഖജനാവിന് നഷ്ടം കോടികൾ

ആ​റാ​ട്ടു​പു​ഴ: ജ​ന​ങ്ങ​ൾ ക്ഷ​മ​യു​ടെ നെ​ല്ലി പ​ല​ക ക​ണ്ട തൃ​ക്കു​ന്ന​പ്പു​ഴ പാ​ല​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഭ​ര​ണം മാ​റി​യി​ട്ടും കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ല. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് പ​റ​ഞ്ഞ ഉ​റ​പ്പു​ക​ൾ എ​ല്ലാം പാ​ഴ്‌​വാ​ക്കാ​യി മാ​റി​യ അ​നു​ഭ​വ​മാ​ണ് ജ​ന​ങ്ങ​ൾ​ക്കു​ള്ള​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്തി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പാ​ലം ഇ​നി എ​ത്ര ആ​ഗ​സ്ത് മാ​സം ക​ട​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു​റ​പ്പു​മി​ല്ല. എ​ന്നെ​ങ്കി​ലും ഈ ​പാ​ലം പ​ണി തീ​രും എ​ന്ന് പ​റ​യാ​ൻ മാ​ത്ര​മേ ഇ​പ്പോ​ൾ ക​ഴി​യൂ.ഒ​രു​പാ​ലം

നിർമിക്കേണ്ട പ​ണം ജ​ങ്കാ​റി​ന് ന​ൽ​കി

പാ​ല​ത്തി​ന്റെ പൂ​ർ​ത്തീ​ക​ര​ണം വൈ​കു​ന്തോ​റും ഖ​ജ​നാ​വി​ന് ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​തി മാ​സം 13 ല​ക്ഷം രൂ​പ​യാ​ണ് ജ​ങ്കാ​ർ സ​ർ​വി​സി​നാ​യി സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന​ത്.

ഇ​തി​നോ​ട​കം മൂ​ന്ന​ര കോ​ടി​യോ​ളം രൂ​പ ജ​ങ്കാ​ർ വാ​ട​ക​യാ​യി ചെ​ല​വ​ഴി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ക്കാ​ൻ ഇ​ത്ര​യും തു​ക വേ​ണ്ടി​വ​രു​മാ​യി​രു​ന്നി​ല്ല.

ഒ​ച്ചി​ന് ഇ​തി​നേ​ക്കാ​ൾ വേ​ഗ​ത​യു​ണ്ട്

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പും കേ​ര​ള ജ​ല​സേ​ച​ന വ​കു​പ്പും ചേ​ർ​ന്നു​ള്ള തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പ് പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി ചീ​ര​ൻ​സ് ക​ൺ​സ്ട്ര​ക്ഷ​ൻ 34.12 കോ​ടി രൂ​പ​ക്കാ​ണ് 2018-ൽ ​ഏ​റ്റെ​ടു​ത്ത​ത്. 2020 ഫെ​ബ്രു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​കേ​ണ്ട പാ​ല​മാ​ണ് എ​ട്ടു​വ​ർ​ഷം ക​ഴി​യു​മ്പോ​ഴും ഒ​ച്ചി​നേ​ക്കാ​ൾ പ​തു​ക്കെ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്.

കോ​വി​ഡ് ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് 2022 മാ​ർ​ച്ചി​ലേ​ക്ക് തീ​യ​തി നീ​ട്ടി ന​ൽ​കി. എ​സ്റ്റി​മേ​റ്റ് തു​ക 41 കോ​ടി​യാ​യി വ​ർ​ധി​പ്പി​ച്ചും ന​ൽ​കി. പി​ന്നീ​ട​ത് 2023 ഡി​സം​ബ​റാ​യ​തോ​ടെ 2025 ജൂ​ണി​ൽ തീ​ർ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. അ​തും ന​ട​ക്കാ​തെ വ​ന്ന​പ്പോ​ൾ ആ​ഗ​സ്ത് 30 നു​ള്ളി​ൽ പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ടും ക​രാ​റു​കാ​ര​നോ​ടും ച​ർ​ച്ച ചെ​യ്ത ശേ​ഷം അ​വ​സാ​ന പ്ര​ഖ്യാ​പ​നം എ​ന്ന നി​ല​യി​ൽ അ​റി​യി​ച്ചു. അ​തും ന​ട​പ്പാ​കാ​തെ വ​ന്ന​തോ​ടെ അ​ധി​കാ​രി​ക​ൾ പ​രി​ഹാ​സ്യ​രാ​യി. പി​ന്നീ​ട് ഉ​റ​പ്പു​ക​ൾ ന​ൽ​കാ​ൻ അ​വ​ർ​ക്ക് ധൈ​ര്യം ഇ​ല്ലാ​താ​യി. ഇ​തി​നി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി ര​ണ്ട് ത​വ​ണ​യും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി പ​ല​ത​വ​ണ​യും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. നി​യ​മ​സ​ഭ​യി​ലും ച​ർ​ച്ച​യാ​യി. ഹ​ർ​ത്താ​ൽ അ​ട​ക്കം സ​മ​ര​ങ്ങ​ൾ പ​ല​ത് ന​ട​ന്നു. ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന പ്ര​ശ്നം ആ​യ​തി​നാ​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ധാ​ന ച​ർ​ച്ച​യാ​യി​രു​ന്നു. എം.​എ​ൽ.​എ​യു​ടെ വീ​ഴ്ച​യാ​ണെ​ന്ന് ഭ​ര​ണ​പ​ക്ഷ​വും സ​ർ​ക്കാ​റി​ന്റെ അ​നാ​സ്ഥ​യാ​ണ് പാ​ലം പ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​വും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി.

2018 ൽ ​ആ​രം​ഭി​ച്ച തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പി​ന്റെ​യും 20 മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള പാ​ല​ത്തി​ന്റെ​യും നി​ർ​മാ​ണം നീ​ണ്ടു പോ​കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം ചി​ല്ല​റ​യ​ല്ല. ദേ​ശീ​യ പാ​ത​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി വ​മ്പ​ൻ പാ​ല​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 20 മീ​റ്റ​റി​ൽ ഭ​ര​ണ​കൂ​ടം ത​പ്പി ത​ട​യു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത​ത്തി​ന്റെ അ​പ​ര്യാ​പ്ത​ത മൂ​ലം യാ​ത്ര ദു​രി​തം ഏ​റെ​യു​ള്ള തീ​ര​ദേ​ശ റോ​ഡി​ൽ പാ​ല​ത്തി​ന്റെ നി​ർ​മാ​ണം മൂ​ലം ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന​ത് ക​ടു​ത്ത പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളും വ​യോ​ധി​ക​രും സ്ത്രീ​ക​ളും ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.

‘അ​ധി​കാ​രം കി​ട്ടി​യാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി’

 തൃ​ക്കു​ന്ന​പ്പു​ഴ പാ​ല​ത്തി​ന്റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങാ​ൻ കാ​ര​ണം സ​ർ​ക്കാ​റി​ന്റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് ആ​രോ​പി​ച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ തി​രി​ഞ്ഞു കു​ത്തി പ​ഴ​യ പ്ര​സം​ഗം. തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് പ്ര​തി​പ​ക്ഷം ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

"പാ​ലം പ​ണി വൈ​കു​ന്ന​തി​ന്റെ കാ​ര​ണം എ​ന്റെ ത​ല​യി​ൽ കെ​ട്ടി​വെ​ക്ക​ണ്ട, മൂ​ന്നു​ത​വ​ണ ഇ​തി​നാ​യി ഞാ​ൻ മീ​റ്റി​ങ്​ വി​ളി​ച്ചു​കൂ​ട്ടി​യി​ട്ടു​ണ്ട്. ഭ​രി​ക്കു​ന്ന​ത് അ​വ​ര​ല്ലേ.. മു​ഖ്യ​മ​ന്ത്രി അ​ല്ലേ വ​കു​പ്പ്. എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ്ടേ. ഞാ​ൻ ആ​യി​രു​ന്നു​വെ​ങ്കി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വേ​ണ്ട​ത് ചെ​യ്യു​മാ​യി​രു​ന്നു". ഇ​താ​യി​രു​ന്നു പ്ര​സം​ഗം. അ​ധി​കാ​ര​ത്തി​ലേ​റി ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും തൃ​ക്കു​ന്ന​പ്പു​ഴ പാ​ല​ത്തെ​കു​റി​ച്ച് നാ​ളി​തു​വ​രെ ഒ​രു അ​ഭി​പ്രാ​യ​വും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​ത് പ്ര​ദേ​ശ​ത്തെ കോ​ൺ​ഗ്ര​സു​കാ​രെ നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ​ത്തി​ന്റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ർ ഉ​ത്ത​രം മു​ട്ടു​ക​യാ​ണ്. പാ​ലം പ​ണി എ​ന്ന് പൂ​ർ​ത്തി​യാ​കും എ​ന്നാ​ണ് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യേ​ണ്ട​ത്. ഇ​നി പ​റ​യു​ന്ന സ​മ​യ​മെ​ങ്കി​ലും പാ​ലി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. കൂ​ടാ​തെ പാ​ലം പ​ണി പൂ​ർ​ത്തി​യാ​കാ​ൻ വേ​ണ്ടി വെ​ടി​വ​ഴി​പാ​ട് ന​ട​ത്തു​ന്ന വീ​ഡി​യോ​യും വൈ​റ​ലാ​യി​ട്ടു​ണ്ട്.

പ്ലാ​നി​ൽ പാ​ളി​ച്ച​ക​ളേ​റെ; പ​ണി​തീ​രാ​ത്ത പാ​ലം

ര​ണ്ടു വ​ശ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് ഭി​ത്തി​കെ​ട്ടി മ​ണ്ണ് നി​റ​ച്ച് അ​​പ്രോ​ച്ച്​ റോ​ഡ് നി​ർ​മി​ക്കാ​ൻ ആ​യി​രു​ന്നു പ​ദ്ധ​തി വി​ഭാ​വ​ന ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ എ​ലി​വേ​റ്റ​ഡ് മാ​തൃ​ക​യി​ൽ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​തി​നാ​യി ഇ​രു​വ​ശ​ങ്ങ​ളി​ലും 16 വീ​തം പൈ​ലി​ങ് പ​ണി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ ഒ​രു തൂ​ണി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഗ​ർ​ഡ​റു​ക​ൾ നി​ർ​മി​ക്കു​ന്ന പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ടു​ത്ത തൂ​ൺ സ്ഥാ​പി​ക്കാ​നു​ള്ള പൈ​ലി​ങ് ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. കി​ഴ​ക്കേ​ക്ക​ര​യി​ൽ പൈ​ലി​ന് മു​ക​ളി​ലു​ള്ള പി​ല്ല​റു​ക​ളു​ടെ നി​ർ​മാ​ണ​വും തു​ട​ർ പ​ണി​ക​ളും ശേ​ഷി​ക്കു​ക​യാ​ണ്. ഇ​രു​വ​ശ​ങ്ങ​ളി​ലും ഭി​ത്തി ഒ​ഴി​വാ​ക്കി എ​ലി​വേ​റ്റ​ഡ് മാ​തൃ​ക​യി​ൽ അ​പ്രോ​ച്ച്​ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണ അ​നു​മ​തി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ നി​ന്ന്​ ല​ഭി​ക്കാ​ത്ത​താ​ണ് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കാ​ൻ കാ​ര​ണം.

ഇ​രു​വ​ശ​ത്തും ഒ​രു​പോ​ലെ പ​ണി ന​ട​ത്തി​യാ​ൽ കാ​ല​താ​മ​സം കു​റ​ക്കാ​മെ​ങ്കി​ലും അ​ങ്ങ​നെ​യൊ​രു നീ​ക്കം ക​രാ​റു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. അ​ടു​ത്ത ആ​ഗ​സ്തി​ലും പ​ണി തീ​രു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ട്. പാ​ലം മാ​ത്ര​മ​ല്ല, ഉ​പ്പു​വെ​ള്ള​ത്തെ ത​ട​യു​ന്ന​തി​ന് നാ​വി​ഗേ​ഷ​ൻ ലോ​ക്ക് അ​ട​ക്കം സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ളും ശേ​ഷി​ക്കു​ക​യാ​ണ്. ഇ​തി​നാ​യു​ള്ള ഷ​ട്ട​ർ പ​ണി സ്ഥ​ല​ത്ത് എ​ത്തി​ച്ച് മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി. നി​ല​വി​ലു​ള്ള ഷ​ട്ട​ർ തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച നി​ല​യി​ലാ​ണ്. ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് നി​ല​വി​ലു​ള്ള തു​രു​മ്പെ​ടു​ത്ത ഷ​ട്ട​ർ അ​ട​ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു പോ​യാ​ൽ ഓ​രു​വെ​ള്ളം കു​ട്ട​നാ​ട് അ​പ്പ​ർ കു​ട്ട​നാ​ട് ഭാ​ഗ​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തെ​യും കാ​ർ​ഷി​ക മേ​ഖ​ല​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഈ ​പ്ര​ശ്ന​ത്തി​ൽ കു​രു​ക്ക​ഴി​യാ​തെ കി​ട​ക്കു​ന്ന ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​ത്ര​യേ​റെ ജ​ന​രോ​ഷം ശ​ക്ത​മാ​യി​ട്ടും വി​ഷ​യ​ത്തി​ന്റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ണ്ടു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല.

Tags:    
News Summary - Trikkunnapuzha bridge construction in limbo; public tired of endless delays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.