ഉ​ത്രാ​ട​ദി​ന​ത്തി​ൽ ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ൽ തെ​രു​വി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്

ഉത്രാടം തിരക്കിന്‍റെ മേളമായി; ഇന്ന്​ പൊന്നോണം

ആ​ല​പ്പു​ഴ: തി​രു​വോ​ണ​ത്തി​ന്റെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ലേ​ക്ക് ഓ​ടി​ത്തീ​ർ​ന്ന് ഉ​ത്രാ​ട​ദി​നം. ബു​ധ​നാ​ഴ്ച നാ​ടെ​ങ്ങും പൂ​വി​ളി ഉ​യ​ർ​ത്തി തി​രു​വോ​ണം ആ​ഘോ​ഷി​ക്കും. വ​ലി​യ തി​ര​ക്കി​ന്റെ മേ​ള​മാ​യി​രു​ന്നു ഉ​ത്രാ​ട​ദി​ന​ത്തി​ലേ​ത്. സ​ദ്യ​വ​ട്ട​ത്തി​നു​ള്ള​തൊ​ക്കെ അ​ടു​ക്ക​ള​യി​ലെ​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്കി അ​വ​ശേ​ഷി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​കൂ​ടി വാ​ങ്ങാ​നു​ള്ള തി​ര​ക്കാ​യി​രു​ന്നു എ​ല്ലാ​യി​ട​ത്തും. ​​വൈ​കീ​ട്ട​ത്തെ മ​ഴ നേ​രി​യ​തോ​തി​ൽ ക​ച്ച​വ​ട​ത്തെ ബാ​ധി​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ മ​ഴ​യി​ൽ കു​തി​ർ​ന്നാ​ണ്​ മ​ട​ങ്ങി​യ​ത്.

അ​ത്തം മു​ത​ൽ പ​ത്തു​നാ​ൾ നീ​ളു​ന്ന ഓ​ണം ഒ​രു​ക്ക​ത്തി​ൽ വി​പ​ണി ഏ​റ്റ​വും കൂ​ട​ത​ൽ സ​ജീ​വ​മാ​യ​ത്​ ഉ​ത്രാ​ട​ദി​ന​ത്തി​ലാ​ണ്. ന​ഗ​ര​ഹൃ​ദ​യ​ങ്ങ​ളി​ലെ ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​ക​ളി​ലും പ​ച്ച​ക്ക​റി​ച്ച​ന്ത​ക​ളി​ലു​മാ​യി​രു​ന്നു തി​ര​ക്കേ​റെ​യും. ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ​ന സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ര​ക്കി​ന്റെ​യും ഓ​ഫ​റു​ക​ളു​ടെ​യും മേ​ള​മാ​യി​രു​ന്നു. ഓ​ണ​സ​ദ്യ​യി​ലെ പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​യ പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല കു​തി​ച്ച​തോ​ടെ പ​തി​വി​ലും കൂ​ടു​ത​ൽ തു​ക ചെ​ല​വാ​ക്കി​യാ​ണ് പ​ല​രും സ​ദ്യ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്. പ​ല സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല ഉ​യ​ർ​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി.

ഏ​ത്ത​ക്കാ​യ, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, പ​യ​ർ, വെ​ണ്ട​ക്ക, വ​ഴു​ത​ന പ​ച്ച​ക്ക​റി​ക​ൾ​ക്കും അ​രി, വെ​ളി​ച്ചെ​ണ്ണ, പ​രി​പ്പ്, ശ​ർ​ക്ക​ര തു​ട​ങ്ങി​യ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്കും വി​ല കൂ​ടി​യ​ത്​ കു​ടും​ബ​ബ​ജ​റ്റ്​ താ​ളം​തെ​റ്റി​ച്ചു. പൂ​ക്ക​ൾ​ക്കും ഉ​ത്രാ​ട​ദി​ന​ത്തി​ൽ ആ​വ​ശ്യ​ക്കാ​രേ​റി. വി​വി​ധ നി​റ​ങ്ങ​ളി​ലും ഇ​ന​ങ്ങ​ളി​ലു​മു​ള്ള പൂ​ക്ക​ൾ വി​പ​ണി​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. നാ​ട്ടു​പൂ​ക്ക​​ൾ​ക്കൊ​പ്പം ഇ​ത​ര​സം​സ്ഥാ​ന​ത്തെ പൂ​ക്ക​ളു​ടെ വി​ൽ​പ​ന​യും പൊ​ടി​പൊ​ടി​ച്ചു. ഓ​ണ​ക്കോ​ടി​ക്കാ​യി വ​സ്ത്ര​ശാ​ല​ക​ളി​ലും സ​മ്മാ​ന​വി​പ​ണി​ക​ളി​ലും തി​ര​ക്കാ​യി​രു​ന്നു.

കേ​ര​ള​ത്ത​നി​മ​യു​ള്ള ക​സ​വ് സാ​രി​ക​ൾ, മു​ണ്ടു​ക​ൾ, സെ​റ്റു​മു​ണ്ട്, കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി​രു​ന്നു പ്രി​യം. ഓ​ണ​സ​മ്മാ​ന​മാ​യി മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങാ​നും തി​ര​ക്കാ​യി​രു​ന്നു. ന​ഗ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി.

പൊ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ജി​ല്ല​കോ​ട​തി​പാ​ലം നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ന​ഗ​രം​ചു​റ്റി​യു​ള്ള യാ​ത്ര​യാ​ണ്​ കു​രു​ക്ക്​ കൂ​ട്ടി​യ​ത്. ഇ​തി​നാ​ൽ ഇ​ട​റോ​ഡു​ക​ളി​ലും വാ​ഹ​ന​തി​ര​ക്ക്​ ഏ​റെ​യാ​യി​രു​ന്നു.

Tags:    
News Summary - Uthrada pachil drenched in rain; setback for hundreds of roadside vendors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.