ചെണ്ടുമല്ലി തോട്ടത്തിൽ സിസ്റ്റർ ജെസ് മേരിയും ജെസി സോണിയും

നട്ടുവളര്‍ത്തിയ പൂക്കള്‍ക്കൊണ്ട് അത്തപ്പൂക്കളം; നിറ സന്തോഷത്തിൽ കന്യാസ്ത്രീകൾ

അമ്പലപ്പുഴ: ഓണത്തിനായി നട്ടുവളർത്തിയ ചെണ്ടുമല്ലി തൈകൾ പൂത്തുലഞ്ഞപ്പോൾ ചെലവില്ലാതെ അത്തപ്പൂക്കളമൊരുക്കാനായതിന്റെ നിറസന്തോഷത്തിൽ പുന്നപ്ര തെക്ക് പഞ്ചായത്ത്. പുന്നപ്ര തെക്ക് പഞ്ചായത്ത് 18ാം വാർഡ് അംഗം ജെസി സോണിയാണ് കൃഷി ഭവനിൽനിന്ന് തനിക്കു ലഭിച്ച ചെണ്ടുമല്ലി വിത്തുകൾ പുന്നപ്ര സെന്റ് ഗ്രിഗോരിയോസ് പള്ളിയിലെ പുവർ ഹോം മദർ സുപ്പീരിയർ ജെസ് മേരിക്കു കൈമാറിയത്. രണ്ട് മാസം മുമ്പു നൽകിയ വിത്തുകൾ കന്യാസ്ത്രീകൾ സെന്റ് ജോസഫ് വൃദ്ധ സദനത്തിനുസമീപം നട്ടു പരിപാലിച്ചു.

എല്ലുപൊടിയും ചാണകമുൾപ്പെടെ ജൈവ വളങ്ങളും ഉപയോഗിച്ചതോടെ ചെടികൾ തഴച്ചുവളർന്നു. ഇതിൽ വർണം വിരിയിച്ചു നിന്ന കുറെ പൂക്കൾ ഉപയോഗിച്ചാണ് ഇന്നലെ പുന്നപ്ര തെക്കു പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളമൊരുക്കിയത്. വിപണിയിൽ 200 രൂപ വിലയുള്ള പൂക്കൾ വളർത്തിയെടുക്കാൻ പറ്റിയതിലുള്ള സംതൃപ്തിയിലാണ് സിസ്റ്റർ ജെസ് മേരിയുംവാർഡ് മെമ്പർ ജെസി സോണിയും. പൂ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്, വൈസ് പ്രസിഡന്‍റ് കെ.എഫ്. തോബിയാസ്, പഞ്ചായത്തംഗം ജി. രതീഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.

Tags:    
News Summary - Nurtured Marigolds Bloom into Onam Pookalam; Nuns Overjoyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.