മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ടി​പ്പ​ർ ലോ​റി

റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്യു​ന്നു

ടിപ്പർ ലോറി ഇൻസുലേറ്റഡ് വാനിൽ ഇടിച്ച് ഇന്ധന ടാങ്ക് പൊട്ടി

അ​രൂ​ർ: ടി​പ്പ​ർ ലോ​റി​യും ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ടി​പ്പ​ർ ലോ​റി​യു​ടെ ഇ​ന്ധ​ന ടാ​ങ്ക് ചോ​ർ​ന്നു. ഇ​ന്ധ​നം റോ​ഡി​ൽ ഒ​ഴു​കി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ദേ​ശീ​യ​പാ​ത​യി​ൽ ച​ന്തി​രൂ​രി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് അ​രൂ​ർ പെ​ട്രോ​ൾ പ​മ്പി​നു തെ​ക്കു​ഭാ​ഗ​ത്താ​ണ് അ​പ​ക​ടം.

റോ​ഡി​ന്റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ഐ​സ് പ്ലാ​ന്റി​ൽ നി​ന്നും ഐ​സ് ക​യ​റ്റി​യ ശേ​ഷം റോ​ഡി​ലേ​ക്കി​റ​ങ്ങി​യ ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ച ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഉ​യ​ര​പ്പാ​ത​യു​ടെ മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യാ​ണ് ഇ​ന്ധ​ന ടാ​ങ്ക് ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഒ​രു വ​രി ഗ​താ​ഗ​തം നി​ല​ച്ചു. അ​രൂ​ർ പൊ​ലീ​സും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന റോ​ഡി​ൽ ഒ​ഴു​കി​യ ഇ​ന്ധ​നം മ​ണ്ണി​ട്ടു മൂ​ടി​യ ശേ​ഷം ക​ഴു​കി നീ​ക്കം ചെ​യ്തു. തു​ട​ർ​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ടി​പ്പ​ർ ലോ​റി റോ​ഡി​ൽ നി​ന്നും നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - Tipper lorry collides with insulated van, fuel tank ruptures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.