ചാരുംമൂട്: ഓണത്തപ്പനെ വരവേൽക്കാൻ താമരക്കുളം വേടരപ്ലാവ് ഗവ.എൽ.പി.എസ് വളപ്പിൽ കുട്ടികൾ ചെണ്ടുമല്ലി കൃഷിയിറക്കി വിളവെടുത്തു. ഈ പൂക്കൾ കൊണ്ടാണ് സ്‌കൂളിലെ ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകിയത്. അക്ഷരമുറ്റത്ത് മനോഹരമായ പൂന്തോട്ടം ഒരുക്കി കുട്ടികൾ മാതൃകയായി. സ്കൂൾ കർഷക ക്ലബിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. സ്കൂൾ അധ്യാപകരുടെയും, എസ്.എം.സി അംഗങ്ങളുടെയും വേടരപ്ലാവ് 17ാം വാർഡിലെ സി.ഡി. എസ് അംഗങ്ങളുടെയും കൂട്ടായ്മ കൃഷിക്ക് കൈത്താങ്ങായി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നേരിട്ടായിരുന്നു ചെടികളുടെ പരിചരണം നിർവഹിച്ചത്.
വിളവെടുപ്പിൽ സ്കൂൾ പ്രഥമ അധ്യാപിക ഷീബ, പഞ്ചായത്ത് അംഗ പ്രസന്ന, എസ്.എം. സി ചെയർമാൻ വി. പ്രകാശ്, മുൻഗ്രാമ പഞ്ചായത്ത് അംഗം പി. ബി. ഹരികുമാർ, സി.ഡി.എസ് അംഗം സുനിത എന്നിവർ പങ്കെടുത്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വിഭവ സമൃദ്ധമായ ഓണ സദ്യ, സമ്മാനദാനം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.