മഴയിലും കാറ്റിലും തകർന്ന ചെട്ടിക്കുളങ്ങര കൈത തെക്ക് അഭിരാമി ഭവനിൽ മുരുകൻ
-രമ ദമ്പതികളുടെ വീട്
Posted On
date_range Updated On
date_range വീട് തകർന്നു; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
മാവേലിക്കര: ശക്തമായ മഴയിലും കാറ്റിലും വീട് പൂർണമായി തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെട്ടികുളങ്ങര കൈത തെക്ക് അഭിരാമി ഭവനിൽ മുരുകൻ-രമ ദമ്പതികളുടെ വീടാണ് തകർന്നത്. ശനിയാഴ്ച പുലർച്ച 12 മണിയോടെയായിരുന്നു സംഭവം.
മുരുകനും ഭാര്യ രമയും മകൾ അഞ്ച് വയസ്സുകാരി അഭിരാമിയും ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്നു. വീടിന് മുകളിൽ വലിയ ശബ്ദംകേട്ട് മകളെയും എടുത്ത് വെളിയിലേക്ക് ഓടിയത് വൻ അപകടം ഒഴിവാക്കി. നാലുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് വീട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.