മെഡിക്കൽ കോളജ്​: സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്​ സജ്ജമാകുന്നു; 150 പുതിയ തസ്തിക​

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. ശ​സ്ത്ര​ക്രി​യ തി​യ​റ്റ​റു​ക​ളു​ടെ ഉ​ൾ​നി​ർ​മാ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ശേ​ഷി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​കു​തി​യോ​ള​മെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ സ​ജ്ജീ​ക​രി​ക്കു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​തി​യി​ലാ​ണ്.

ഇ​വി​ടേ​ക്കാ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ 150ലേ​റെ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച്​ നി​യ​മ​നം ന​ട​ത്തു​ന്ന​തോ​ടെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ തു​ട​ങ്ങാ​നാ​കും. പ്ര​ധാ​ന​മ​ന്ത്രി സ്വാ​സ്ഥ്യ സു​ര​ക്ഷ യോ​ജ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​ക്ക്‌ 2016ലാ​ണ് ശി​ല​യി​ട്ട​ത്. 120 കോ​ടി രൂ​പ കേ​ന്ദ്ര​വും 30 കോ​ടി സം​സ്ഥാ​ന​വും ചെ​ല​വി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ന്യൂ​റോ​ള​ജി, ന്യൂ​റോ​സ​ർ​ജ​റി, നെ​ഫ്രോ​ള​ജി, യൂ​റോ​ള​ജി, ജ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി, കാ​ർ​ഡി​യോ​ള​ജി, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി, എ​ൻ​ഡോ​ക്രൈ​നോ​ള​ജി, ഗ്യാ​സ്‌​ട്രോ എ​ൻ​ട്രോ​ള​ജി എ​ന്നീ ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ളാ​ണി​തി​ൽ വ​രു​ന്ന​ത്.

50 തീ​വ്ര​പ​രി​ച​ര​ണ​മ​ട​ക്കം 250 കി​ട​ക്ക, എ​ട്ട് അ​ത്യാ​ധു​നി​ക മോ​ഡു​ലാ​ർ തി​യ​റ്റ​റു​ക​ൾ, ര​ക്ത​ബാ​ങ്ക​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​കും. സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ​ക്ക്​ മ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ​യോ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന ആ​ല​പ്പു​ഴ​ക്കാ​രു​ടെ ദു​രി​ത​ത്തി​ന്​ ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും.

ഏ​ഴു വി​ഭാ​ഗ​ങ്ങ​ൾ പു​തി​യ ബ്ലോ​ക്കി​ലേ​ക്കു മാ​റു​മ്പോ​ൾ നി​ല​വി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ തി​ക്കും തി​ര​ക്കും കു​റ​യും. ഒ​ഴി​യു​ന്ന സ്ഥ​ലം ശേ​ഷി​ക്കു​ന്ന ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. ത​സ്തി​ക സൃ​ഷ്ടി​ക്ക​ലി​നാ​യി സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ ധ​ന​വ​കു​പ്പി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അം​ഗീ​കാ​രം കി​ട്ടി​യാ​ൽ നി​യ​മ​ന​ത്തി​ന്​ ത​ട​സ്സ​ങ്ങ​ൾ നീ​ങ്ങും. ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം പൂ​ർ​ത്തി​യാ​യാ​ൽ മൂ​ന്നു​മാ​സ​ത്തി​ന​കം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് തു​റ​ക്കാ​നാ​കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

Tags:    
News Summary - super speciality blocks all set in alappuzha medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.