ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വി.ജി. വിഷ്ണു നിർവഹിക്കുന്നു
ആലപ്പുഴ: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ‘ആരവം’ പൊതുസമൂഹത്തിൽ എത്തിക്കാൻ ജില്ല സ്പോർട്സ് കൗൺസിൽ, ജില്ല ഫുട്ബാൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ വിവിധ കായിക ക്ലബുകളുടെയും സ്കൂൾ കായിക ക്ലബുകളുമായി ചേർന്ന് ലോക ഫുട്ബാൾ ആരവം സംഘടിപ്പിക്കും.
ആർക്കും ഗോളടിക്കാം, ഷൂട്ടൗട്ട് മത്സരം, പ്രദർശന ഫുട്ബാൾ ക്വിസ് മത്സരം, പ്രധാന കേന്ദ്രങ്ങളിൽ ബിഗ് സ്ക്രീനിൽ ഫുട്ബാൾ ടൂർണമെന്റ് ലൈവ് പ്രദർശനം എന്നിവ സംഘടിപ്പിക്കും. കഞ്ഞിക്കുഴി ഡി.വി.എച്ച്.എസ് സ്കൂളിൽ നടന്ന ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വി.ജി. വിഷ്ണു നിർവഹിച്ചു.കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും ഗോളുകൾ വർഷിച്ച് ലോകകപ്പ് ആരവം തീർത്തു. പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എം. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
ആർ. അശ്വിൻ, പി. അക്ബർ ലജിത തിലകൻ, ജില്ലപഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ, ജില്ല ഒളിമ്പിക് അസോസിയേഷൻ ജില്ലപ്രസിഡൻറ് അഡ്വ. കുര്യൻ ജയിംസ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി റോയി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി. മുരളി, എം.കെ.സജി. പി.എസ്. ശ്രീലത, സജിത ബൈജു, പി. രാജീവ്, പ്രിൻസിപ്പാൾ രശ്മി ബോബൻ, നിഷ, കായിക അധ്യാപകരായ വിനയ ചന്ദ്രൻ, ബി.ആർ. ബ്രിജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.