ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ന് തെ​ക്ക് ഭാ​ഗ​ത്ത് ക​ട​ൽ​ത്തീ​ര​ത്ത് ഉ​യ​ർ​ത്തി​യ താ​ര​ങ്ങ​ളു​ടെ ക​ട്ടൗ​ട്ടു​ക​ൾ

ക​ട​ലോ​ളം ആ​വേ​ശ​ത്തി​ൽ തീ​രഗ്രാ​മ​ങ്ങ​ൾ

ആ​റാ​ട്ടു​പു​ഴ: ഭൂ​ഗോ​ള​ത്തി​ന്റെ മ​റു​ക​ര​യി​ൽ വ​ട​ക്കേ അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ൽ കാ​ൽ​പ​ന്തു​ക​ളി​യു​ടെ പു​തി​യ ലോ​ക മാ​മാ​ങ്ക​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മ്പോ​ൾ ഇ​പ്പു​റ​ത്ത് ആ​വേ​ശ തി​ര​മാ​ല​ക​ൾ ഉ​യ​ർ​ന്നു​പൊ​ങ്ങു​ക​യാ​ണ്. അ​റ​ബി​ക്ക​ട​ലി​ന്റെ ഓ​ര​ത്തെ തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ളാ​യ ആ​റാ​ട്ടു​പു​ഴ​യി​ലും തൃ​ക്കു​ന്ന​പ്പു​ഴ​യി​ലും കാ​ൽ​പ്പ​ന്തി​നെ നെ​ഞ്ചി​ലേ​റ്റി​യ ആ​രാ​ധ​ക​ർ ഇ​ള​കി മ​റി​യു​ന്നു. ഫു​ട്ബാ​ൾ മാ​മാ​ങ്ക​ത്തെ വ​ര​വേ​ൽ​ക്കാ​ൻ തെ​രു​വു​ക​ളി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ൾ തീ​ർ​ത്ത ആ​രാ​ധ​ക​ർ​ക്ക് ഇ​നി​യു​ള്ള​ത് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ൾ. സ​മ​യ​വ്യ​ത്യാ​സം കാ​ര​ണം മ​ത്സ​ര​ങ്ങ​ൾ അ​ർ​ധ രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​ണെ​ങ്കി​ലും, ത​ങ്ങ​ളു​ടെ ഇ​ഷ്ട താ​ര​ങ്ങ​ൾ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ഗോ​ൾ വ​ല​ക​ൾ കു​ലു​ക്കു​ന്ന​ത് ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​വ​ർ.

അ​ർ​ജ​ന്റീ​ന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ, ജ​ർ​മ​നി, ഫ്രാ​ൻ​സ് എ​ന്നീ ടീ​മു​ക​ൾ​ക്കാ​ണ് ഇ​വി​ടെ ഏ​റെ ആ​രാ​ധ​ക​ർ ഉ​ള്ള​ത്. തെ​രു​വോ​ര​ങ്ങ​ളി​ൽ വ​ലി​യ ക​ട്ടൗ​ട്ടു​ക​ളും ഫ്ല​ക്സു​ക​ളും സ്ഥാ​പി​ച്ച് മ​ത്സ​രി​ക്കു​ക​യാ​ണ് ഇ​വ​ർ. തെ​രു​വോ​ര​ങ്ങ​ളി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ പാ​റി​ക്ക​ളി​ക്കു​ന്നു.

ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ലും കാ​ർ​ത്തി​ക ജ​ങ്ഷ​നി​ലും പ​ത്തി​ശ്ശേ​രി ജ​ങ്ഷ​നി​ലും ക​ള്ളി​ക്കാ​ട്ടും വ​ട്ട​ച്ചാ​ലും ആ​വേ​ശം കൂ​ടു​ത​ൽ പ്ര​ക​ട​മാ​ണ്. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​തി​യാ​ങ്ക​ര​യി​ൽ ബ്ര​സീ​ൽ ആ​രാ​ധ​ക​ർ പ​തി​യാ​ങ്ക​ര ജ​ങ്ഷ​നി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ബോ​ർ​ഡ് ശ​ക്ത​മാ​യ കാ​റ്റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ശി​ച്ച​ത് സം​ഘാ​ട​ക​രെ സ​ങ്ക​ട​ത്തി​ലാ​ക്കി.

Tags:    
News Summary - Theeragrams are in a state of excitement all the way to the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.