അ​ന്തോ​ണി

കുട്ടികളെ ഭിക്ഷാടനത്തിന് ഇരയാക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി മാന്നാറിൽ പിടിയിൽ

ഹ​രി​പ്പാ​ട്: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ങ്ങ​ളെ ഹ​രി​പ്പാ​ട് എ​ത്തി​ച്ച് ഭി​ക്ഷാ​ട​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​ധാ​ന പ്ര​തി​യെ ഹ​രി​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് തൂ​ത്തു​ക്കു​ടി കാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി അ​ന്തോ​ണി (31) യെ​യാ​ണ് മാ​ന്നാ​റി​ൽ നി​ന്നും പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​മൂ​ഹ മ​ന​സ്സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഭി​ക്ഷാ​ട​ന മാ​ഫി​യ​യു​ടെ ക്രൂ​ര​ത പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും ത​ന്റെ സ​ഹോ​ദ​ര​ന്റെ 14ഉം 11​ഉം വ​യ​സ്സു​ള്ള മ​ക്ക​ളെ പ്ര​തി അ​ന്തോ​ണി ഹ​രി​പ്പാ​ട് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ച്ച് ഭി​ക്ഷാ​ട​ന​ത്തി​ന് ഇ​റ​ക്കി. ആ​വ​ശ്യ​പ്പെ​ടു​ന്ന തു​ക ഭി​ക്ഷ​യെ​ടു​ത്ത് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ളെ ഇ​യാ​ൾ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും പ​ട്ടി​ണി​ക്കി​ടു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ മൂ​ത്ത​കു​ട്ടി സം​ഘ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടു. ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടി​യ കു​ട്ടി​യെ നാ​ട്ടു​കാ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റോ​ഷി​നും ചേ​ർ​ന്ന് ക​ണ്ടെ​ത്തു​ക​യും ഹ​രി​പ്പാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​യെ താ​ൽ​ക്കാ​ലി​ക​മാ​യി ബാ​ല​ഭ​വ​നി​ലേ​ക്ക് മാ​റ്റി. ഇ​തോ​ടെ അ​ന്തോ​ണി ഒ​ളി​വി​ൽ പോ​യി. തു​ട​ർ​ന്ന്, പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ മാ​ന്നാ​റി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​കു​മ്പോ​ൾ ഇ​യാ​ളോ​ടൊ​പ്പം ര​ണ്ടാ​മ​ത്തെ കു​ട്ടി ഉ​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - Child begging incident; absconding accused arrested in Mannar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.