നാ​സ​റി​ന് വീ​ട് വെ​ക്കാ​നു​ള്ള സ്ഥ​ല​ത്തുള്ള വൈ​ദ്യു​തി ത​ട​സ്സ​ങ്ങ​ൾ

വീ​ട് അ​നു​വ​ദി​ച്ചു, പ​ണി​യ​ണ​മെ​ങ്കി​ൽ വൈ​ദ്യു​തി വ​കു​പ്പ് ക​നി​യ​ണം

പൂ​ച്ചാ​ക്ക​ൽ : ഏ​റെ കാ​ത്തി​രു​ന്ന ശേ​ഷ​മാ​ണ് പാ​ണാ​വ​ള്ളി ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ അ​രി​ക്കാ​രം​വെ​ളി നാ​സ​റി​ന് ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വീ​ട് പ​ണി​യാ​ൻ നാ​ല് ല​ക്ഷം പ ​അ​നു​വ​ദി​ച്ച​ത്. സ്വ​ന്ത​മാ​യു​ള്ള മൂ​ന്നു സെൻറ് സ്ഥ​ല​ത്ത് വീ​ട് കെ​ട്ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ത​ട​സ്സ​ങ്ങ​ൾ ത​ല​പൊ​ക്കി​യ​ത്.

വൈ​ദ്യു​തി വ​കു​പ്പി​ന്റെ വൈ​ദ്യു​തി പോ​സ്റ്റ്, സ​ർ​വീ​സ് വ​യ​ർ, സ്റ്റേ ​ക​മ്പി എ​ന്നി​വ സ്ഥ​ല​ത്ത് നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. ഇ​തെ​ല്ലാം ഒ​ഴി​വാ​ക്കി​യാ​ലേ അ​ടി​ത്ത​റ കെ​ട്ടാ​ൻ പോ​ലും ക​ഴി​യു​ക​യു​ള്ളൂ. വൈ​ദ്യു​തി ഓ​ഫി​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​തി​ന് 18,120 കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.

ബി.​പി.​എ​ൽ കു​ടും​ബം ത​ട​സ്സ​ങ്ങ​ൾ മാ​റ്റാ​നു​ള്ള നെ​ട്ടോ​ട്ടം തു​ട​ങ്ങി. ഒ​പ്പം അ​ധി​കൃ​ത​രു​ടെ ക​നി​വി​നാ​യി പ​രി​ശ്ര​മ​വും ആ​രം​ഭി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് ര​ണ്ട് ത​വ​ണ പ​രാ​തി ന​ൽ​കി.

ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം.​എ​ൽ.​എ​ക്ക് അ​പേ​ക്ഷ ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നും വാ​ർ​ഡ് മെം​ബ​റും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​സ​ർ പ​റ​ഞ്ഞു. ഓ​ട്ടോ ഡ്രൈ​വ​റാ​ണ് നാ​സ​ർ. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. അ​നു​വ​ദി​ച്ച തു​ക ഇ​ല്ലാ​താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.

Tags:    
News Summary - The house is allowed, but if you want to work, you have to pay the electricity bill.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.