ലക്ഷ്യമിട്ട സംരംഭം: തൈക്കാട്ടുശ്ശേരി നേടി; ഇനി കഞ്ഞിക്കുഴി

ആ​ല​പ്പു​ഴ: 1561 സം​രം​ഭ​ങ്ങ​ളാ​യി​രു​ന്നു തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്കി​ന്‍റെ ല​ക്ഷ്യം. തു​ട​ങ്ങി​യ​താ​ക​ട്ടെ 1609 എ​ണ്ണം. കു​ടും​ബ​ശ്രീ തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്കി​ൽ ന​ട​പ്പാ​ക്കി​യ സൂ​ക്ഷ്‌​മ സം​രം​ഭ​ങ്ങ​ളി​ലെ മി​ക​വ്‌ വെ​റു​തെ​യാ​യി​ല്ല.ഇ​തോ​ടെ ജി​ല്ല​യി​ൽ ഒ​രു ബ്ലോ​ക്കി​ൽ കൂ​ടി സൂ​ക്ഷ്‌​മ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ പ​ണം അ​നു​വ​ദി​ച്ചു. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്കി​ലെ സം​രം​ഭ​ക​ർ​ക്കാ​ണി​ത്‌.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ന​ട​പ്പാ​ക്കു​ന്ന ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​യി​ലാ​ണ്‌ (സ്‌​റ്റാ​ർ​ട്ട​പ് വി​ല്ലേ​ജ് എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്​ പ്രോ​ഗ്രാം -എ​സ്.​വി.​ഇ.​പി) ക​ഞ്ഞി​ക്കു​ഴി​യി​ൽ സൂ​ക്ഷ്‌​മ​സം​രം​ഭം തു​ട​ങ്ങു​ന്ന​ത്‌. ക​ട​ക്ക​ര​പ്പ​ള്ളി, ത​ണ്ണീ​ർ​മു​ക്കം, മാ​രാ​രി​ക്കു​ളം വ​ട​ക്ക്‌, ക​ഞ്ഞി​ക്കു​ഴി, ചേ​ർ​ത്ത​ല തെ​ക്ക്‌ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്‌ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 5.80 കോ​ടി​യാ​ണ്‌ അ​നു​വ​ദി​ച്ച​തെ​ന്നും 1200 സം​രം​ഭ​ങ്ങ​ളാ​ണ്‌ ല​ക്ഷ്യ​മെ​ന്നും കു​ടും​ബ​ശ്രീ ജി​ല്ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ൽ ആ​ർ​ക്കും സം​രം​ഭം തു​ട​ങ്ങാം. ഒ​രാ​ൾ കു​ടും​ബ​ശ്രീ അം​ഗ​മാ​ക​ണം.

മൃ​ഗ​സം​ര​ക്ഷ​ണ -കാ​ർ​ഷി​ക മേ​ഖ​ല​യൊ​ഴി​ച്ചു​ള്ള സം​രം​ഭ​ങ്ങ​ൾ​ക്കാ​ണ്‌ വാ​യ്‌​പ അ​നു​വ​ദി​ക്കു​ക. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ത​യ്യ​ൽ യൂ​നി​റ്റ്, ബ്യൂ​ട്ടി പാ​ർ​ല​ർ, പ​ല​ച​ര​ക്കു​ക​ട​ക​ൾ, തു​ണി​ക്ക​ട​ക​ൾ, ട്യൂ​ഷ​ൻ സെ​ന്റ​ർ, ഭ​ക്ഷ​ണ​ശാ​ല, ഓ​യി​ൽ മി​ൽ, ക​യാ​ക്കി​ങ്‌ സെ​ന്റ​ർ തു​ട​ങ്ങി തൈ​ക്കാ​ട്ടു​ശ്ശേ​രി മാ​തൃ​ക​യി​ലു​ള്ള സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാം. ബ്ലോ​ക്ക്‌ റി​സോ​ഴ്‌​സ്‌ സെ​ന്റ​റി​ലൂ​ടെ​യാ​ണ്‌ (ബി.​ആ​ർ.​സി) പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്‌. എ​ല്ലാ സി.​ഡി.​എ​സ്‌ ചെ​യ​ർ​പേ​ഴ്‌​സ​ൻ​മാ​രും സൂ​ക്ഷ്‌​മ സം​രം​ഭ ക​ൺ​വീ​ന​ർ​മാ​രും ചേ​ർ​ന്ന്‌ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കും. മൈ​ക്രോ എ​ന്റ​ർ​പ്രൈ​സ​സ് ക​ൺ​സ​ൾ​ട്ട​ന്റു​മാ​രും ഉ​ണ്ടാ​കും. ഈ ​ക​മ്മി​റ്റി​ക​ളാ​ണ്‌ പ​ദ്ധ​തി പാ​സാ​ക്കു​ക. മൈ​ക്രോ എ​ന്റ​ർ​പ്രൈ​സ​സ് ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ ബി​രു​ദ​ധാ​രി​ക​ളാ​യ 25 പേ​ർ​ക്ക്‌ ജോ​ലി ല​ഭി​ക്കും.

മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​യി​ൽ 60 ശ​ത​മാ​നം തു​ക കേ​ന്ദ്ര​വും 40 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​ണ്‌ വ​ഹി​ക്കു​ന്ന​ത്‌. നാ​ലു​ശ​ത​മാ​നം പ​ലി​ശ​ക്കാ​ണ്‌ വാ​യ്‌​പ ന​ൽ​കു​ന്ന​ത്‌. 24 മാ​സ​ത്തെ തി​രി​ച്ച​ട​വ്‌. മൈ​ക്രോ എ​ന്റ​ർ​പ്രൈ​സ​സ് ക​ൺ​സ​ൾ​ട്ട​ന്റു​മാ​രാ​ണ്‌ അ​യ​ൽ​ക്കൂ​ട്ട ത​ല​ത്തി​ലേ​ക്കി​റ​ങ്ങി​ച്ചെ​ന്ന് സം​രം​ഭ​ക​ർ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​കു​ന്ന​ത്‌.

Tags:    
News Summary - Startup Village Entrepreneurship Programm in Thaikattussery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.