കാരുണ്യച്ചിറകിലേറി രണ്ട് യുവതികൾക്ക് മംഗല്യം

ആ​ല​പ്പു​ഴ: സൗ​ദി ആ​ല​പ്പു​ഴ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സ​വ)​യു​ടെ കാ​രു​ണ്യ ച്ചി​റ​കി​ലേ​റി ര​ണ്ട് യു​വ​തി​ക​ൾ​ക്ക് മം​ഗ​ല്യ ഭാ​ഗ്യം. മ​ണ്ണ​ഞ്ചേ​രി പു​തു​വാ​കു​ള​ങ്ങ​ര നാ​സ​റി​​െൻറ മ​ക​ൻ ഷി​യാ​സ് ആ​പ്പൂ​ര് വെ​ളി​യി​ൽ നൗ​ഷാ​ദി​​െൻറ മ​ക​ൾ ബീ​വി​യെ​യും പ​ന​യി​ൽ ല​ക്ഷം വീ​ട് ബ​ഷീ​റി​​െൻറ മ​ക​ൻ സു​ധീ​ർ പ​ന​യി​ൽ മു​ജീ​ബി​​െൻറ മ​ക​ൾ മു​ബീ​ന​യെ​യും ജീ​വി​ത സ​ഖി​ക​ളാ​ക്കി. വി​ശി​ഷ്​​ട അ​തി​ഥി​ക​ളും സം​ഘാ​ട​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു. 

മ​ണ്ണ​ഞ്ചേ​രി ഫാ​ൽ​ക്ക​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ണ​ഞ്ചേ​രി പ​ടി​ഞ്ഞാ​റെ മ​ഹ​ല്ല് ഖ​ത്തീ​ബ് ഐ.​ബി ഉ​സ്മാ​ൻ ഫൈ​സി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം. ​ലി​ജു, ക​മാ​ൽ എം. ​മാ​ക്കി​യി​ൽ, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ എം. ​എ​സ് സ​ന്തോ​ഷ്‌, കെ.​വി. മേ​ഘ​നാ​ഥ​ൻ, സി​നി​മോ​ൾ സു​രേ​ഷ്, എം. ​ഷെ​ഫീ​ഖ്, കു​ന്ന​പ്പ​ള്ളി മ​ജീ​ദ്, പി.​എ​സ് അ​ജ്മ​ൽ, യു. ​ഷ​റ​ഫ് കു​ട്ടി,  സ​നൂ​പ് കു​ഞ്ഞു​മോ​ൻ,എ.​എം. ഹ​നീ​ഫ്, ഷാ​ജ​ഹാ​ൻ ആ​പ്പൂ​ർ, മു​ജീ​ബ് റ​ഹ്​​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ​േസ​വ ഭാ​ര​വാ​ഹി​ക​ളാ​യ ന​സീ​ർ പു​ന്ന​ക്ക​ൽ, അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ഹം​സ കു​ഴി​വേ​ലി, നി​സാ​ർ താ​ഴ്ച​യി​ൽ, നൗ​ഷാ​ദ് അ​മ്പ​ല​പ്പു​ഴ, നാ​സ​ർ വ​ള​ഞ്ഞ​വ​ഴി, നി​സാം മു​സ്ത​ഫ, ക​ബീ​ർ ആ​ര്യാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Social marriage-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.