ക​ണ്ണ​ൻ​വ​ർ​ക്കി പാ​ല​ത്തി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കു​ന്നു

ആലപ്പുഴ നഗരത്തിൽ പാതയോര കൈയേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങി

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ പാ​ത​യോ​ര​ങ്ങ​ൾ കൈ​യേ​റി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി. ക​ല​ക്ട​റേ​റ്റി​ന് വ​ട​ക്ക് ക​ണ്ണ​ൻ​വ​ർ​ക്കി പാ​ല​ത്തി​ലും അ​പ്രോ​ച്​ റോ​ഡി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന 13 ക​ട​ക​ൾ​ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ച്ചു​നീ​ക്കി. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 10 ഓ​ടെ​യാ​ണ്​ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​മേ​ധ​യാ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് ഓ​ണ​ത്തി​ന് മു​മ്പ് ന​ഗ​ര​സ​ഭ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത് അ​നു​സ​രി​ക്കാ​ത്ത ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ടൗ​ൺ വെ​ൻ​ഡി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്റെ തീ​രു​മാ​ന​പ്ര​കാ​രം ന​ഗ​ര​ത്തി​ലെ നോ​ൺ-​വെ​ൻ​ഡി​ങ് സോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി നീ​ക്കം​ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​ല​ങ്ങ​ളി​ലും അ​പ്രോ​ച്ച് റോ​ഡു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. പാ​ല​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള നോ​ൺ-​വെ​ൻ​ഡി​ങ് സോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ അ​ന​ധി​കൃ​ത വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Roadside encroachments have begun to be cleared in Alappuzha city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.